കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി: എടക്കാനത്ത് റോഡ് തകര്‍ന്നു
ഇരിട്ടി:കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌പൊട്ടിയതിനെത്തുടര്‍ന്ന് ഇരിട്ടി-എടക്കാനം റോഡ് തകര്‍ന്നു. കൂത്തുപറമ്പ് നഗരസഭയ്ക്കും പാട്യം, കോട്ടയം പൊയില്‍ പഞ്ചായത്തുകള്‍ക്കും കുടിവെള്ളം നല്‍കാനുള്ള പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്.
അടുത്തമാസം ഉദ്ഘാടനം ചെയ്യാനിരുന്ന പദ്ധതിയാണിത്. വെള്ളത്തിന്റെ ശക്തിയില്‍ റോഡ് കുത്തിയൊഴുകിപ്പോയതിനാല്‍ എടക്കാനം-നരയമ്പാറ റൂട്ടില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പത്തു മീറ്ററോളം ദൂരത്തിലാണ് റോഡ് തകര്‍ന്നത്. പഴശ്ശി പദ്ധതിയില്‍ നിന്നു വെള്ളം പമ്പ്‌ചെയ്ത് എടക്കാനം മുത്തപ്പങ്കരിയിലെ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ വെള്ളമെത്തിക്കുന്ന കൂറ്റന്‍ പൈപ്പാണ് തകര്‍ന്നത്. ഇന്നലെ രാവിലെ 10ഓടെ ആയിരുന്നു അപകടം.
വന്‍ ശബ്ദത്തില്‍ പൈപ്പ്‌പൊട്ടി ജലം ഭയങ്കര ശബ്ദത്തോടെ മുകളിലേക്കുയരുകയായിരുന്നു. പൈപ്പിനു മുകളിലിട്ട കൂറ്റന്‍ സ്ലാബ് തെന്നിമാറി നിമിഷങ്ങള്‍ക്കുള്ളില്‍ പ്രദേശമാകെ വെള്ളം കൊï് നിറഞ്ഞു.
പ്രദേശത്തെ നിരവധി പേരുടെ കൃഷി സ്ഥലത്തേക്കും വീടുകളിലേക്കും വെള്ളം കയറി. പൈപ്പ്‌പൊട്ടുന്നതിന് അല്‍പം മുമ്പായിരുന്നു ഇവിടെയുïായിരുന്ന താല്‍ക്കാലിക ഷെഡില്‍ നിന്ന് നിരവധി ആളുകള്‍ പോയത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന എടക്കാനം ഭാഗത്തേക്കുള്ള ബസും അപകടം നടക്കുന്നതിനു മുമ്പ് പോയതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.
പെട്ടെന്ന് വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നു വെള്ളം പമ്പിങ് കേന്ദ്രത്തിലേക്കൊഴുകിയപ്പോള്‍ ഉïായ സമര്‍ദമാണ് പൈപ്പ് പൊട്ടാന്‍ കാരണമായതെന്ന് ജല അതോറിറ്റി അധികൃതര്‍ പറഞ്ഞു.
ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി അശോകന്‍, കൗണ്‍സിലര്‍മാരായ പി ലത, സത്യന്‍ കൊമ്മേരി എന്നിവര്‍ സംഭവസ്ഥലത്തെത്തി. ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ എസ് കല്‍പ്പന, അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ അശോകന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. താറുമാറായ ഗതാഗതം പുനസ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."