നെല്ല് സംഭരണം തടസപ്പെട്ടതോടെ കര്‍ഷകരും പ്രതിസന്ധിയിലായി
നെടുമ്പാശ്ശേരി: സിവില്‍ സപ്ലൈസ് വിഭാഗം മില്ലുകള്‍ വഴി നെല്ല് സംഭരണം നടത്താത്തത് മൂലം കുന്നുകര പഞ്ചായത്തിലെ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്. നെല്ല് സംഭരണം തടസ്സപ്പെട്ടതോടെ കര്‍ഷകരും പ്രതിസന്ധിയിലായി. എറണാകുളം ജില്ലയിലെ പ്രധാന നെല്ലുല്‍പാദന കേന്ദ്രങ്ങളില്‍ ഒന്നാണ് കുന്നുകര.
ഇവിടെ ബഹുഭൂരിഭാഗം പാടശേഖരങ്ങളിലും മൂന്ന് പൂപ്പ് കൃഷി ചെയ്തുവരുന്നതാണ്. ഇത്തവണ മോശം കാലാവസ്ഥ അതിജീവിച്ചും കൃഷിയിറക്കിയപ്പോള്‍ മില്ലുകള്‍ വഴി സിവില്‍ സപ്ലൈസ് കൃത്യമായി നെല്ല് സംഭരിക്കും എന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. സാധാരണ കൊയ്ത്ത് കഴിഞ്ഞ് അടുത്ത ദിവസം മുതല്‍ നെല്ല് സംഭരിക്കുകയാണ് പതിവ്.
എന്നാല്‍ ഇത്തവണ കൊയ്ത്ത് കഴിഞ്ഞ് രïാഴ്ച്ച പിന്നിട്ടിട്ടും നെല്ല് സംഭരണം നടത്താനുള്ള യാതൊരു നടപടിയും കുന്നുകര കൃഷി ഭവന്‍ സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ലക്ഷക്കണക്കിന് രൂപയുടെ നെല്ല് നശിച്ചുപോകാന്‍ ഇടയാകും.
പലയിടത്തും കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളില്‍ തന്നെ നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്.കൃഷി ഭവന്റെയും, സിവില്‍ സപ്ലൈസ് വകുപ്പിന്റെയും നിരുത്തരവാദപരമായ നിലപാടില്‍ കടുത്ത പ്രതിഷേധത്തിലാണ് കര്‍ഷകര്‍.ഇതോടെ അടുത്ത പൂപ്പ് കൃഷിയിറക്കുന്നതും ആശങ്കയിലായിരിക്കുകയാണ്.
കര്‍ഷകരോട് ബന്ധപ്പെട്ട വകുപ്പുകള്‍ തുടരുന്ന അനാസ്ഥയില്‍ കുന്നുകര കര്‍ഷക സംഘം പ്രതിഷേധം രേഖപ്പെടുത്തി. നെല്ല് സംഭരിക്കാനുള്ള നടപടി എത്രയും വേഗം സ്വീകരിച്ചില്ലെങ്കില്‍ കുന്നുകര കൃഷി ഭവനിലേക്ക് കര്‍ഷക മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുï്. പ്രസിഡന്റ് പി.ജെ ഷാജു അധ്യക്ഷനായിരുന്നു.
ഷിബി പുതുശ്ശേരി, കെ.എന്‍ സുരേഷ്, പി.ജെ സൈജു, പി.ജെ ബേബി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."