ജോയി എം.എല്‍.എക്കെതിരേ നിയമ നടപടി സ്വീകരിക്കും: വര്‍ക്കല കഹാര്‍
വര്‍ക്കല: നിയോജകമണ്ഡലത്തില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചതില്‍ മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍ അഴിമതി നടത്തിയെന്ന അഡ്വ. വി ജോയി എം.എല്‍.എയുടെ പരാമര്‍ശത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നു വര്‍ക്കല കഹാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എം.എല്‍.എ ആയിരുന്ന കാലത്ത് ആസ്തി വികസന ഫï് ഉപയോഗിച്ചാണ് ജനാഭിലാഷ പ്രകാരം 48 ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. രïു കോടി 40 ലക്ഷമാണ് ചെലവിട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ പണി തീര്‍ത്തിരുന്നു. പെരുമാറ്റച്ചട്ടം കണക്കിലെടുത്താണ് ഉദ്ഘാടനം ചെയ്യാതിരുന്നത്.
എന്നാല്‍ ഇപ്പോള്‍ വിചിത്രമായ ആക്ഷേപങ്ങളുമായാണ് അഡ്വ. വി ജോയി എം.എല്‍.എ രംഗത്തുവന്നിരിക്കുന്നത്. ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ജില്ലാകലക്ടര്‍ നിശ്ചയിച്ച തുകയാണ് കെ.ഇ.എല്ലിന് നല്‍കിയത്. കെ.ഇ.എല്ലിന് നിര്‍വഹണ ഉത്തരവ് നല്‍കിയത് താനല്ല സര്‍ക്കാരായിരുന്നുവെന്നും കഹാര്‍ പറഞ്ഞു. കെ.ഇ.എല്‍ കൊല്ലത്തെ സ്വകാര്യ കമ്പനിയാണെന്ന ആക്ഷേപം ജോയിയുടെ അജ്ഞതയാണ്. അതൊരു പൊതുമേഖലാ സ്ഥാപനമാണ്. സി.പി.എം നേതാവ് കെ.കെ ലതിക, സി.പി.ഐ നേതാവ് മുല്ലക്കര രത്‌നാകരന്‍, ആര്‍.എസ്.പി നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ തുടങ്ങി കഴിഞ്ഞ നിയമസഭയിലെ 12 ഓളം എം.എല്‍.എമാരുടെ ഹൈമാസ്റ്റ് പദ്ധതി നിര്‍വഹണം നല്‍കിയതും കെ.ഇ.എല്ലിനാണ്. ഇതേ നിരക്കില്‍തന്നെയാണ് ഡോ. എ സമ്പത്ത് എം.പി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. അതിലൊന്നും അഴിമതി കാണാത്ത ജോയി തനിക്കെതിരേ ആരോപണങ്ങളുന്നയിക്കുന്നത് രാഷ്ട്രീയ വിരോധം മൂലമാണ്. ഹൈമാസ്റ്റ് മാത്രമല്ല, വര്‍ക്കലയില്‍ കഴിഞ്ഞ 15 വര്‍ഷം താന്‍ നടപ്പാക്കിയ എല്ലാ വികസനപദ്ധതികളെയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണം. 15 വര്‍ഷത്തെ വര്‍ക്കലയിലെ വികസനങ്ങളുടെ കണക്കെടുപ്പ് നടത്താന്‍ ജോയിക്ക് വര്‍ഷങ്ങള്‍ വേïിവരുമെന്നും കഹാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."