നഗരസഭയെ തടസപ്പെടുത്തുന്ന സമരം കോണ്‍ഗ്രസ് അവസാനിപ്പിക്കണം: സി.പി.എം
പുനലൂര്‍: ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് രïാഴ്ചയായി പുനലൂരില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് സി.പി.എം പുനലൂര്‍ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. മെച്ചപ്പെട്ട നിലയില്‍ നടക്കുന്ന നഗരസഭാ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് ഈ സമരത്തിന്റെ ലക്ഷ്യം. സി.പി.എം നേതൃത്വം നല്‍കുന്ന ഭരണ സമിതി എന്ന നിലയില്‍ നഗസഭാ പ്രവര്‍ത്തനങ്ങളില്‍ ജനപക്ഷ നിലപാടുകള്‍ ഉറപ്പാക്കാന്‍ പാര്‍ട്ടി ശ്രദ്ധിച്ചു വരാറുï്. സംസ്ഥാന സര്‍ക്കാരിന്റെയും നഗരസഭയുടെതുമെല്ലാമായി കോടിക്കണക്കിന് രൂപയുടെ പ്രവര്‍ത്തനങ്ങളാണ് പുനലൂരില്‍ നടക്കാന്‍ പോകുന്നത്. നഗസഭ, ചലചിത്ര വികസന കോര്‍പറേഷനുമായി ചേര്‍ന്ന് ടൗണ്‍ഹാള്‍, മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ എന്ന വികസന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടാന്‍ പോവുകയാണ്. ശ്രീരാമപുരം മാര്‍ക്കറ്റ് നവീകരണം ഉള്‍പ്പെടെ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.
അഴിമതിയോ സ്വജനപക്ഷപാതമോ ഉïെങ്കില്‍ വിജിലന്‍സും ഓംബുഡ്‌സ്മാനും ഉള്‍പ്പെടെ നിരവധി അന്വേഷണ സംവിധാനങ്ങള്‍ സംസ്ഥാനത്ത് ഉï്. അത്തരം നിയമപരമായ മാര്‍ഗങ്ങള്‍ തേടാതെ നഗസഭാ ജീവനക്കാരെ പോലും കയ്യേറ്റം ചെയ്യുന്ന നിലയിലുള്ള സമരരീതി കോണ്‍ഗ്രസ് അവലംബിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല.
ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ മുന്‍സിപ്പല്‍ ഭരണാധികരികളെ വ്യക്തിഹത്യ നടത്തുന്ന രീതിയിലാകുന്നത് രാഷ്ട്രീയ മാന്യതയ്ക്ക് നിരക്കുന്നതല്ലെന്നും സി.പി.എം ഓര്‍മപ്പെടുത്തുന്നു. ഇത്തരം അപകീര്‍ത്തികരമായ പ്രചരണങ്ങളെ മുന്‍പും തള്ളി കളഞ്ഞിട്ടുള്ള ജനങ്ങള്‍ പുനലൂരിലെ മുന്‍സിപ്പല്‍ ഭരണ സമിതിക്കൊപ്പം അണി നിരക്കണമെന്നും സി.പി.എം പുനലൂര്‍ ഏരിയാ സെക്രട്ടറി എ ബിജു പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."