HOME
DETAILS

ലഹരിവര്‍ജന മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുക്കിയില്‍ തുടക്കമായി

  
backup
January 13 2017 | 02:01 AM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%a8-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d


തൊടുപുഴ: മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദൂഷ്യഫലങ്ങളെക്കുറിച്ച് ശക്തമായ ബോധവല്‍ക്കരണത്തിനും ലഹരി പദാര്‍ഥങ്ങളുടെ ലഭ്യതയും വിതരണവും ഉപഭോഗവും ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ ലഹരിവര്‍ജ്ജന മിഷന്‍ വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുക്കിയില്‍ തുടക്കമായി.
മുരിക്കാശ്ശേരി പാവനാത്മ കോളജ് ഓഡിറ്റോറിയത്തില്‍ ജില്ലാതല മിഷന്‍ പ്രവര്‍ത്തനങ്ങള്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്ക് കൂടുതല്‍ കരുതലോടെ മുന്നേറുമ്പോള്‍ അപായകരമായ ആരോഗ്യസ്ഥിതിയിലേക്ക് സമൂഹം എത്തുന്നത് തടയാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ശ്ലാഘനീയമാണെന്നും സമൂഹം വലിയ വിപത്തുകളിലേക്ക് പോകുന്നത് തടയാന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉïാകണമെന്നും എം.എല്‍.എ പറഞ്ഞു.
സംസ്ഥാനത്ത് സമ്പൂര്‍ണ കായികക്ഷമതയുള്ള കുട്ടികളുടെ എണ്ണം വളരെ ആപത്കരമായ സ്ഥിതിയിലാണ്. ഇത് 20 ശതമാനത്തിലും കുറവാണെന്നുള്ളതെന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഇടുക്കി നിയോജകമണ്ഡലത്തില്‍ ഈ അധ്യയന വര്‍ഷം ലഹരിവിരുദ്ധ പ്രവര്‍ത്തനരംഗത്ത് ക്രിയാത്മകമായ മുന്നേറ്റം നടത്തുന്ന ഹയര്‍സെക്കന്‍ഡറി - കോളജ് വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മൂന്ന് ലക്ഷം രൂപയുടെ പാരിതോഷികങ്ങള്‍ നല്‍കുമെന്ന് എം.എല്‍.എ അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് വിജയികളെ തിരഞ്ഞെടുക്കാന്‍ എക്‌സൈസ് വകുപ്പനോട് നിര്‍ദ്ദേശിച്ചിട്ടുï്.ചടങ്ങില്‍ വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ രാജു അധ്യക്ഷനായിരുന്നു. ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ പി.ആര്‍, പഞ്ചായത്ത് അംഗങ്ങളായ വിജയകുമാര്‍ മറ്റക്കര, ഡോളി തോമസ്, പാവനാത്മ കോളജ് മാനേജര്‍ ജയിംസ് മംഗലശ്ശേരില്‍, പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.എ. നെല്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
കോലഞ്ചേരി മെഡിക്കല്‍ കോളജ് പ്രോജക്ട് ഡയറക്ടര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ലഹരിവര്‍ജ്ജന മിഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചനാ മത്സരത്തില്‍ വിജയികളായ റോണി ലിന്‍സണ്‍, വിഷ്ണു ബിജു, അജേഷ് വി.എസ് അഭിമന്യ സജീവന്‍, ആരതി രാജേന്ദ്രന്‍, റിച്ചു ലിന്‍സണ്‍ എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു. ഉദ്ഘാടനത്തിന് മുന്നോടിയായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഘോഷയാത്രയും മോട്ടോര്‍ ബൈക്ക് റാലിയും നടന്നു.

 

.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  17 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  17 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  17 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  17 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  17 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  17 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  17 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  17 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  17 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  17 days ago