മലബാര്‍ സിമന്റ്‌സ് മുന്‍ എം.ഡി. കെ.പത്മകുമാറിനെ സസ്‌പെന്റ് ചെയ്യുവാനുള്ളതീരുമാനം അസാധാരണം: മുരളീധരന്‍
പാലക്കാട്: മലബാര്‍ സിമന്റ്‌സ് മുന്‍ എം.ഡി. കെ.പത്മകുമാറിനെ സസ്‌പെന്റ് ചെയ്യുവാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം അസാധാരണവും കേട്ടുകേള്‍വിയുമില്ലാത്തതാണെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗം വി.മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നേരത്തെ പത്മകുമാറിനെ അറസ്റ്റുചെയ്ത നടപടി ശരിയല്ലെന്ന് ചീഫ് സെക്രട്ടറി, നിയമ-വ്യവസായ വകുപ്പ് സെക്രട്ടറിമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീംകോടതി ഉത്തരവുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് പത്മകുമാറിനെതിരെയുള്ള വിജിലന്‍സ് നടപടി നിയമവിരുദ്ധമാണെന്ന് നിയമവകുപ്പ് സെക്രട്ടറി വ്യക്തമാക്കിയത്.
ഇതിനെ മറികടന്ന് മുഖ്യമന്ത്രി ഇപ്പോഴെടുത്ത നടപടിക്കാധാരമെന്താണെന്ന് വ്യക്തമാക്കണം. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയടക്കമുള്ളവര്‍ നല്‍കിയിട്ടുള്ള ഉപദേശത്തെ മറികടക്കാനുള്ള വിവരം ആരില്‍ നിന്നും ലഭിച്ചു വെന്ന് മുഖ്യമന്ത്രി ബോധ്യപ്പെടുത്തണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു.
മലബാര്‍സിമന്റ്‌സിനെ ദീര്‍ഘകാലം പരോക്ഷമായി ഭരിച്ചിരുന്ന വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങിയാണോ പത്മകുമാറിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം ചോദിച്ചു. വിജിലന്‍സ് മേധാവി മുഖ്യമന്ത്രിയുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കെതിരായി നീങ്ങുമോ എന്ന ഭയത്തിന്റെ അടിസ്ഥാനത്തിലാണോ എന്നും വ്യക്തമാക്കണം.
മുഖ്യമന്ത്രി സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി തീരുമാനമെടുക്കന്ന ഭരണാധികാരിയായി മാറുന്നുവെന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം അപമാനകരമാണ്.
അന്വേഷണം നീളുമ്പോള്‍ അത് മുഖ്യമന്ത്രിയുടെ ഭാര്യക്ക് നിയമനം നല്‍കിയത് വരെ എത്തും. ഇത് അന്വേഷണവിധേയമാക്കിയാല്‍ കുറ്റവാളികളുടെ പട്ടികയില്‍ കേരളാ മുഖ്യമന്ത്രി ഉള്‍പ്പെടുമെന്ന സാഹചര്യമുണ്ടാവും.
വിജിലന്‍സ് ഡയറക്ടര്‍ അദ്ദേഹത്തിന്റെ താത്പര്യങ്ങള്‍ക്കു വേണ്ടിയാണ് അത് ഉപയോഗിക്കുന്നത്.
ഇ.പി.ജയരാജന്റെ ബന്ധുനിയമനവും ഇതുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. ഇത്തരമൊരുസാഹചര്യത്തിലാണ് മുഖ്യമന്ത്രി വിജിലന്‍സ് ഡയറക്ടറുടെ താത്പര്യത്തിനു വഴങ്ങിയതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
അല്ലെങ്കില്‍ മുഖ്യമന്ത്രിക്കുള്ള പാലക്കാടന്‍ ബന്ധമാണോ കാരണമെന്ന് ജനങ്ങള്‍ക്ക് അറിയാന്‍ താത്പര്യമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ അഡ്വ. ഇ. കൃഷ്ണദാസ്, കെ.ജി. പ്രദീപ്കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."