കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മാതാവ് രംഗത്ത്
ഭര്‍തൃവീട്ടില്‍ മകള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിട്ട് 77 ദിവസം പിന്നിട്ടിട്ടും ഒല്ലൂര്‍ പൊലിസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്ന് മാതാവും രാജേഒശ്വരിയുടെ സഹോദരിമാരായ വിനീത, സുജാത എന്നിവരും ആരോപിച്ചു
തൃശൂര്‍: മകളുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാതാവ് രംഗത്ത്. എടക്കുന്നി തൈക്കാട്ടുശേരി പാറക്കല്‍ ബാബുവിന്റെ ഭാര്യ രാജേശ്വരിയുടെ മരണത്തെകുറിച്ച് അന്വേഷിച്ച് കുറ്റവാളികള്‍ക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്നാണ് മാതാവ് കോലഴി അത്തേക്കാട് കോലാട്ട് സരോജിനി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. ഭര്‍തൃവീട്ടില്‍ മകള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിട്ട് 77 ദിവസം പിന്നിട്ടിട്ടും ഒല്ലൂര്‍ പൊലിസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്ന് മാതാവും രാജേഒശ്വരിയുടെ സഹോദരിമാരായ വിനീത, സുജാത എന്നിവരും ആരോപിച്ചു.
വിവാഹം കഴിഞ്ഞ് ആറുവര്‍ഷം പിന്നിട്ട രാജേശ്വരി ഭര്‍തൃവീട്ടില്‍നിന്ന് നിരന്തം പീഡനം ഏല്‍ക്കുകയാണെന്ന് ഫോണില്‍ പറഞ്ഞിട്ടുണ്ടെന്ന് സഹോദരിമാര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 26ന് രാത്രി ഒമ്പതരയോടെയാണ് ശാജേശ്വരിക്ക് ശ്വാസംമുട്ടുന്നുവെന്നും ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോകുകയാണെന്നും ഭര്‍തൃവീട്ടുകാര്‍ തങ്ങളോട് ഫോണില്‍ വിളിച്ചറിയിച്ചത്. അവിടെചെന്നപ്പോള്‍ രാജേശ്വരി മരിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രാജേശ്വരിയുടെ അടിവയറ്റില്‍ ചവിട്ടേറ്റതായും വ്യക്തമാക്കുന്നുണ്ടെന്ന് സഹോദരിമാര്‍ പറഞ്ഞു. മരണത്തിനുശേഷം ഭതൃവീട്ടുകാര്‍ ആരുംതന്നെ മൃതദേഹം കാണാന്‍ വന്നില്ലെന്ന് മാത്രമല്ല, അഞ്ചുവയസ്സുള്ള ഏകമകളെ അമ്മയുടെ മൃതദേഹം കാണിച്ചില്ലെന്നും സരോജിനി, വിനീത, സുജാത എന്നിവര്‍ പറഞ്ഞു. രാജേശ്വരിയുടെ മരണത്തിനുത്തരവാദികളായവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമീഷന്‍, വനിതാ കമീഷന്‍ എന്നിവര്‍ക്ക് സരോജിനി പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."