സാക്ഷരതാ ക്ലാസ് പതിനൊന്നാം ബാച്ച് ഉദ്ഘാടനം ഇന്ന്
തൃശൂര്‍: സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം തരം തുല്യതാ കോഴ്‌സിന്റെ പതിനൊന്നാം ബാച്ചിന്റെ സമ്പര്‍ക്ക ക്ലാസ്സുകളുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12 ന് സാഹിത്യ അക്കാദമി ഹാളില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ അധ്യക്ഷയാകും. പത്താംതരം തുല്യതാ പാഠപുസ്തകവിതരണം, പ്രേരക്മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം, പത്താം തരം തുല്യത കോഴ്‌സിന് ജില്ലയില്‍ കൂടുതല്‍ പഠിതാക്കളെ ചേര്‍ത്ത പ്രേരക്മാര്‍ക്കും, സാക്ഷരതാമിഷന്റെ പ്രസിദ്ധീകരണമായ അക്ഷരകൈരളി മാസികക്ക് കൂടുതല്‍ വരിക്കാരെ ചേര്‍ത്ത പ്രേരകിനുളള സമ്മാനദാനം എന്നിവയും ഉദ്ഘാടനചടങ്ങില്‍ നടത്തും.
സാക്ഷരമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെന്നി ജോസഫ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ.ഡിക്‌സണ്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ.കെ.ആര്‍.സുരേഷ്, ലില്ലി ഫ്രാന്‍സിസ്, അഡ്വ.ജയന്തി സുരേന്ദ്രന്‍, ഹസീന താജുദ്ദീന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുമതി, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.ആര്‍.അജിത്ത്, സാക്ഷരതാ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ അനിതാകുമാരി.എസ് തുടങ്ങിയവര്‍ സംബന്ധിക്കും. സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി.അബ്ദുള്‍ റഷീദ് സ്വാഗതവും സാക്ഷരതാ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ ആര്‍.അജിത് കുമാര്‍ നന്ദിയും പറയും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."