HOME
DETAILS

ഭക്ഷണപ്രശ്‌നം; ജവാന്‍ പറഞ്ഞത് കള്ളമാണെന്ന് ആഭ്യന്തര മന്ത്രാലയം

  
backup
January 13, 2017 | 3:37 PM

bsf-jawans-claim-about-bad-food-not-correct

ന്യൂഡല്‍ഹി: സൈനികര്‍ക്കു നല്‍കുന്ന ഭക്ഷണത്തെപ്പറ്റി പുറംലോകത്തെ അറിയിച്ച സൈനികന്റെ വാക്കുകള്‍ സത്യമല്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ബി.എസ്.എഫ് ജവാനായ തേജ് ബഹദൂര്‍ യാദവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സൈനികന്‍ പറയുന്ന കാര്യങ്ങളെല്ലാം നിഷേധിച്ചുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ജവാന്‍ പറയുന്നതില്‍ വസ്തുതയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജവാന്‍ പുറത്തുവിട്ട നാലു വീഡിയോകളില്‍ തങ്ങള്‍ക്കു ദിനേന ലഭിക്കുന്ന മോശം ഭക്ഷണത്തെപ്പറ്റി വിശദീകരിക്കുന്നുണ്ട്. രാവിലെ ചൂടാക്കിയ ഒരു റൊട്ടിയും ചായയും മാത്രമാണ് ലഭിക്കുന്നതെന്നും ഉച്ചയ്ക്കും രാത്രിയും ലഭിക്കുന്ന ഭക്ഷണവും സമാനമാണെന്നും ജവാന്‍ വെളിപ്പെടുത്തിയിരുന്നു.

വീഡിയോ പുറത്തുവന്നതിനു പിന്നാലെ വലിയ വിവാദമായി. ഓരോ വീഡിയോയും ലക്ഷണക്കക്കിനു പേരാണ് ഷെയര്‍ ചെയ്തതും കണ്ടതും. വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഭക്ഷണ കാര്യം ദയനീയമാണെന്നറിയിച്ച് പൂഞ്ചിലെ സി.ആര്‍.പി.എഫ് ജവാനും രംഗത്തെത്തിയിരുന്നു.

അതേസമയം, എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ നേരിട്ടു സമീപിക്കണമായിരുന്നുവെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത് ഇന്നു പറഞ്ഞു. അല്ലാതെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയല്ല വേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

തങ്ങള്‍ക്കു ലഭിക്കേണ്ട ഭക്ഷണം മേലുദ്യോഗസ്ഥര്‍ തടഞ്ഞുവച്ച് മറിച്ചുവില്‍ക്കുന്നുവെന്നായിരുന്നു ജവാന്‍ ഉന്നയിച്ച പ്രധാന ആരോപണം. പരാതി പറഞ്ഞിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല കേസ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയും; കേസ് രജിസ്റ്റര്‍ ചെയ്ത് ഇ.ഡി

Kerala
  •  10 days ago
No Image

'ഐ-പാകി'ലെ ഇ.ഡി റെയ്ഡ്: അമിത്ഷായുടെ ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ച മഹുവ മൊയ്ത്ര,ഡെറിക് ഒബ്രിയാന്‍ ഉള്‍പെടെ തൃണമൂല്‍ എം.പിമാര്‍ കസ്റ്റഡിയില്‍

National
  •  10 days ago
No Image

സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേര്; 'താമര'യെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി യുവമോർച്ച

Kerala
  •  10 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

Kerala
  •  10 days ago
No Image

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവം; ബെവ്‌കോയ്ക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി

Kerala
  •  10 days ago
No Image

ഗസ്സയില്‍ ഇസ്‌റാഈലി ബോംബാക്രമണത്തില്‍ കേള്‍വി ശക്തി നഷ്ടമായവര്‍ മാത്രം 35,000ത്തിലേറെ പേര്‍

International
  •  10 days ago
No Image

ജോലിക്ക് ഭൂമി അഴിമതി:ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി, വിചാരണ നേരിടണം

National
  •  10 days ago
No Image

അച്ഛനെതിരെ പരാതി പറയാൻ കമ്മിഷണർ ഓഫീസിലെത്തി; പൊലിസുകാരന്റെ ബൈക്ക് മോഷ്ടിച്ച് മടങ്ങി, യുവാവ് പിടിയിൽ

Kerala
  •  10 days ago
No Image

In Depth Story: കേള്‍ക്കാന്‍ തയാറാകാതിരുന്ന ആ മുന്നറിയിപ്പുകള്‍; ഗാഡ്ഗില്‍ പകര്‍ന്ന ഹരിതപാഠങ്ങള്‍

latest
  •  10 days ago
No Image

ഷാജഹാന്റെ ഉറൂസിനായി ഒരുങ്ങി താജ്മഹൽ; ഖവാലിയും മൗലീദും ഉയരും, രഹസ്യഅറ തുറക്കും, ജനങ്ങൾക്ക് സൗജന്യ പ്രവേശനത്തിന്റെ മൂന്ന് നാളുകൾ വിരുന്നെത്തി

Travel-blogs
  •  10 days ago