HOME
DETAILS
MAL
ഭൂമി തട്ടിപ്പുകേസില്‍ നിലമ്പൂര്‍ എം.എല്‍.എ അന്‍വറിനെതിരേ അറസ്റ്റ് വാറന്റ്
backup
January 14 2017 | 01:01 AM
നിലമ്പൂര്‍: കരാര്‍ എഴുതി മുഴുവന്‍ പണവും നല്‍കാതെ ഭൂമി തട്ടിയെടുത്തുവെന്ന കേസില്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരേ കോടതിയുടെ അറസ്റ്റ് വാറന്റ്. മഞ്ചേരി സബ് കോടതി ജഡ്ജി കെ.പി പ്രദീപാണ് അറസറ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഫെബ്രുവരി രണ്ടിന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവിട്ടത്.
കുടിയേറ്റ കര്ഷകന് മഞ്ചേരി നാലംകുളം വാഴത്തോട്ടില്‍ സി.പി ജോസഫി(93)ന്റെ സ്ഥലംവാങ്ങിയതില്‍ കരാര്‍ പ്രകാരം പണം നല്‍കാതിരുന്നുവെന്നും അനധികൃതമായി കൂടുതല്‍ സ്ഥലം സ്വന്തമാക്കിയെന്നും ആയിരുന്നു കേസ്. കോടതി വിധിച്ച തുക തവണകളായി നല്‍കാമെന്ന് രേഖാമൂലം ഉറപ്പു നല്‍കിയിട്ടും അവശേഷിക്കുന്ന 3,33,000 രൂപ നല്‍കാത്തതിനെ തുടര്‍ന്നാണ് വാറന്റ് പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."