HOME
DETAILS
MAL
ജനമൈത്രി പൊലിസ് വീട് വൈദ്യുതീകരിച്ചു നല്കി
backup
January 14 2017 | 01:01 AM
വെഞ്ഞാറമൂട്: ജനമൈത്രി പൊലിസ് വെഞ്ഞാറമൂടിന്റെ ജനക്ഷേമപദ്ധതിയുടെ ഭാഗമായി ഒരു നിര്‍ധന കുടുംബ ത്തിന് പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ നിര്‍മിച്ച വീട് സൗജന്യമായി വൈദ്യുതീകരിച്ചു നല്കി. കോട്ടറക്കോണം തെക്കതില്‍ വീട്ടില്‍ സജിയുടെ കുടുംബത്തിനാണ് ജനമൈത്രി പൊലിസ് കൈത്താങ്ങായത്. ഇതുമായി ബന്ധപ്പെട്ട രേഖകളുടെ കൈമാറ്റവും സ്വിച്ച്ഓണ്‍ കര്‍മ്മവും ഡി.കെ മുരളി എം.എല്‍.എ നിര്‍വഹിച്ചു. നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ് കുറുപ്പ്, ജില്ലാ പഞ്ചായത്ത് അംഗം വൈ.വി ശോഭകുമാര്‍, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എസ് ഷാജി, സി.ഐ എസ്. വിജയന്, എസ്.ഐ അശ്വനികുമാര്‍, ജനമൈത്രി പൊലിസ് കോ- ഓര്‍ഡിനേറ്റര്‍ വെഞ്ഞാറമൂട് ഷെരീര്‍, കെ.എസ്.ഇ.ബീ വെഞ്ഞാറമൂട് സെക്ഷന്‍ എ.എക്സ്.ഇ രാജീവ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുജാ സുരേഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."