കലോത്സവം മഞ്ച സ്കൂളില്‍
നെടുമങ്ങാട്: 39ാമത് സംസ്ഥാന ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവം 20 മുതല്‍ 22 വരെ മഞ്ച ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയര്മാന് സി.ദിവാകരന് എം.എല്‍.എ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 20ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സി.ദിവാകരന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, ഭക്ഷ്യമന്ത്രി പി.തിലോത്തമന്, ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, നഗരസഭ ചെയര്മാന് ചെറ്റച്ചല്‍ സഹദേവന് എന്നിവര്‍ പങ്കെടുക്കും.
22ന് നടക്കുന്ന സമാപന സമ്മേളനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ ഡോ.എ.സമ്പത്ത് എം.പി തുടങ്ങിയവര്‍ പങ്കെടുക്കും. പ്രധാന വേദിക്ക് പുറമെ 6 വേദികളിലായി 48 ഇനം കലാമത്സരങ്ങളാണ് അരങ്ങേറുന്നത്.
പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ മാത്രമാണ് ഉപയോഗിക്കുകയെന്നും മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സി.ദിവാകരന് എം.എല്‍.എ പറഞ്ഞു.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്കുള്ള ഒന്നും രണ്ടും സ്ഥാനങ്ങളിലേക്ക് പ്രധാന ട്രോഫികള്‍ക്ക് പുറമെ സി.ദിവാകരന് എം.എല്‍.എസ്പോണ്സര് ചെയ്യുന്ന ട്രോഫികളും സമ്മാനമായി നല്‍കും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 39 ടെക്നിക്കല്‍ ഹൈസ്കൂളിലെയും ഐ.ച്ച്.ആര്.ഡി ക്ക് കീഴിലുള്ള 9 ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും 1200 പരം പ്രതിഭകളാണ് മത്സരിക്കുന്നത്.
പത്രസമ്മേളനത്തില്‍ ചീഫ് കോ.ഓര്‍ഡിനേറ്റര്‍ പി.ഹരികേശന്‍ നായര്‍,ജനറല്‍ കണ്‍വീനര്‍ ടി.സുനില്‍കുമാര്‍,നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ലേഖാ വിക്രമന്,കൗണ്‍സിലര്‍മാരായ സി.സാബു,ജെ.റോസ്ല,എ.ഷാജി, ടി.അര്ജുനന് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."