റേഷന്‍ വിതരണക്കാര്‍ക്ക് ശമ്പളം നടപ്പാക്കണം
നെടുമങ്ങാട്: റേഷന്‍ വിതരണക്കാര്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും ശമ്പളം നല്‍കാനും സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള സംസ്ഥാന അംഗീകൃത റേഷന്‍ ചില്ലറ വിതരണ തൊഴിലാളി യൂനിയന്‍ (എ.ഐ.ടി.യു.സി) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കാര്‍ഡുമകള്‍ക്ക് പൂര്‍ണതോതില്‍ ഭക്ഷ്യധാന്യം വിതരണം നടത്താനും ഈ മേഖലയിലെ അഴിമതി അവസാനിപ്പിക്കാനും ശമ്പള പദ്ധതി നടപ്പാക്കുന്നതിലൂടെ സാധിക്കും.
പൊതുവിതരണ കേന്ദ്രങ്ങളെ മിനി മാവേലി സ്റ്റോറുകളാക്കി ഉയര്‍ത്തുക,വാതില്‍പടി വിതരണം നടപ്പിലാക്കുക എന്നിവ ഉള്‍പ്പെടുന്ന ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും പൊതുവിതരണ മേഖലയിലെ തൊഴിലാളികളെ ഉള്‍പ്പെടുത്തി ആദ്യമായി ആരംഭിച്ച ട്രേഡ് യൂനിയന്റെ ജില്ലാ കണ്‍വെന്‍ഷന്‍ 16ന് രാവിലെ 10 മണിക്ക് ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ നടക്കുമെന്നും സംസ്ഥാന പ്രസിഡന്റ് മീനാങ്കല്‍ കുമാര്‍ പറഞ്ഞു.
എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.പത്രസമ്മേളനത്തില്‍ കണ്‍വീനര്‍ മലയടി വിജയകുമാര്‍,പി.എസ് ഷൗക്കത്ത്,സന്തോഷ്, പി.കെ.സാം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."