കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയിലെ 2016-17 വാര്‍ഷിക പദ്ധതിയിലെ പൊതുമരാമത്ത് വര്‍ക്കുകള്‍ ടെണ്ടര്‍ ചെയ്ത ദിവസം റോഡ് പണികള്‍ ലഭിക്കുന്നതിനായി കരാറുകാര്‍ ഉദ്യോഗസ്ഥന്‍മാരുടെ സാന്നിദ്ധ്യത്തില്‍ അന്യായമായി നഗരസഭാ ഓഫീസിലും നഗരസഭാ കവാടത്തിനുമുന്നിലും പരസ്പരം മത്സരിച്ച് അസഭ്യം പറഞ്ഞ് ബഹളുമുണ്ടാക്കുകയും കൈയാങ്കളിയുടെ വക്കോളമെത്തുകയും ചെയ്ത സംഭവത്തില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ നഗരസഭയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നതാണെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
ഇന്നലെ കൂടിയ ടെണ്ടറുകള്‍ അംഗീകരിക്കുന്ന അജണ്ടയിലാണ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്. ടെണ്ടര്‍ നടപടികള്‍ സുതാര്യവും കാര്യക്ഷമമാക്കുന്നതിനും ഓഫീസ് പ്രവര്‍ത്തനം കഴിവുറ്റ രീതിയില്‍ കൊണ്ടുപോകുന്നതിനും എല്‍.ഡി.എഫ് ഭരണനേതൃത്വം തയ്യാറാകാത്തതാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് എം.കെ.വിജയഭാനു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."