HOME
DETAILS

ജില്ലയിലെ ആദ്യ ഒ.ഡി.എഫ് നഗരസഭയായി കരുനാഗപ്പളളി

  
backup
January 14, 2017 | 1:52 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%92-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%a8%e0%b4%97

 

കൊല്ലം: കരുനാഗപ്പളളി നഗരസഭയെ ജില്ലയിലെ ആദ്യ വെളിയിട വിസര്‍ജ്ജന മുക്ത (ഒ.ഡി.എഫ്) നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ എം. ശോഭന പ്രഖ്യാപനം നടത്തി. ഒ.ഡി.എഫ് പദ്ധതിയിലുളള എല്ലാ ശുചിമുറികളുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചതായി ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. ശുചിമുറിയില്ലാത്ത 197 വീടുകളാണ് ആദ്യം നഗരസഭ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത്. എന്നാല്‍ ടാങ്ക് പൊട്ടിപ്പൊളിഞ്ഞതും വൃത്തിഹീനവുമായ കുഴി കക്കൂസുകള്‍ ഉള്‍പ്പെടെയുളള 368 എണ്ണം കൂടി ശുചിത്വ കക്കൂസാക്കി മാറ്റുന്നതിന് നഗരസഭ തീരുമാനിക്കുകയായിരുന്നു. ആകെ 565 ശുചിമുറികളാണ് നിര്‍മിച്ചു നല്‍കിയത്. ഒരു ശുചിമുറിക്ക് 15,400 രൂപയാണ് ധനസഹായമായി നല്‍കിയത്. ഗുണഭോക്താക്കള്‍ക്കായി നഗരസഭ ആകെ 87,01,000 രൂപ ചെലവഴിക്കുന്നു.
ഫെബ്രുവരി 28നകം സംസ്ഥാനത്തെ നഗരസഭാ പ്രദേശങ്ങളെ ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുളളത്. കരുനാഗപ്പള്ളി ഒന്നര മാസങ്ങള്‍ക്ക് മുമ്പേ ലക്ഷ്യം നേടുന്നതിന് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ച ജില്ലാ കലക്ടര്‍ മിത്ര .റ്റി, ജില്ലാ ശുചിത്വ മിഷന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ നഗരസഭാ കൗണ്‍സില്‍ അഭിനന്ദിച്ചു.
നഗരസഭയില്‍ ഒ.ഡി.എഫ് സ്ഥിതി വിലയിരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിശോധന നടത്തുമെന്ന് യോഗത്തില്‍ പങ്കെടുത്ത ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജി കൃഷ്ണകുമാര്‍ പറഞ്ഞു. വൈസ് ചെയര്‍പേഴ്‌സണ്‍ സക്കീന സലാം, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബൈദാ കുഞ്ഞുമോന്‍, സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍, നഗരസഭാ അംഗങ്ങള്‍, സെക്രട്ടറി ഷെര്‍ളാ ബീഗം, നോഡല്‍ ഓഫീസര്‍ വി.എസ് വിനോദ് പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago