ഭാരതീയ വിദ്യാഭവന്‍ സംസ്ഥാന കലോത്സവത്തിന് തുടക്കമായി
തൊടുപുഴ: കുട്ടികളുടെ സമഗ്രവികസനത്തിന് കലാപഠനം അനിവാര്യമാണെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് സഹമന്ത്രി ഡോ. മഹേന്ദ്രനാഥ് പാണ്ഡേ അഭിപ്രായപ്പെട്ടു.
തൊടുപുഴ സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ഭാരതീയ വിദ്യാഭവന്‍ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠ്യവിഷയങ്ങള്‍ക്കൊപ്പം കലയ്ക്കും സാഹിത്യത്തിനും പ്രോത്സാഹനം നല്‍കുന്ന വിദ്യാഭ്യാസ രീതിയ്ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാന്‍ ഡോ.കെ സുബ്രഹ്മണ്യ അയ്യര്‍ അധ്യക്ഷത വഹിച്ചു. പി.ജെ.ജോസഫ് എം.എല്‍.എ. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. കലാമത്സരങ്ങളുടെ ഉദ്ഘാടനം ബാലതാരം കുമാരി മീനാക്ഷി നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, എ .സി ഗോപിനാഥ്, തൊടുപുഴ നഗരസഭാ വൈസ് ചെയര്‍മാന്‍ റ്റി. കെ. സുധാകരന്‍ നായര്‍, മുതലക്കോടം സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് അടപ്പൂര്‍, മുഖ്യ രക്ഷാധികാരി മേജര്‍ ആര്‍. ലാല്‍ കൃഷ്ണ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."