മാനസിക സംഘര്‍ഷമാണ് കുട്ടികള്‍ ലഹരിക്കടിമപ്പെടാന്‍ കാരണം: ഋഷിരാജ്
എലപ്പുള്ളി: കുട്ടികള്‍ക്ക് വീട്ടില്‍നിന്നും, സ്കൂളില്‍നിന്നും ഉണ്ടാകുന്ന മാനസിക സംഘര്‍ഷമാണ് ലഹരിക്കടിമപ്പെടാന്‍ കാരണമാകുന്നതെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. എസ്.എന്‍ പബ്ലിക് സ്കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനു മുഖ്യ കാരണം രക്ഷിതാക്കള്‍ തന്നെയാണ്.
കുട്ടികളെ സ്നേഹപൂര്‍വ്വം ദോഷവശങ്ങള്‍ ബോധ്യപ്പെടുത്തുകയാണ് ഏറ്റവും നല്ല മരുന്ന്. അടിമപ്പെട്ട ശേഷം ചികിത്സ നടത്തിയാലും വലിയ പ്രയോജനം കിട്ടില്ല. അതുകൊണ്ട് മക്കള്‍ ലഹരിക്ക് അടിമപ്പെടുന്നുണ്ടോ എന്ന് മനസിലാക്കാന്‍ അച്ഛനും അമ്മയും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്. സ്വാമിനാഥന് അധ്യക്ഷനായി. ഡിവൈ.എസ്.പി വി.എസ.് മുഹമ്മദ്ഖാസിം മുഖ്യപ്രഭാഷണം നടത്തി.
കെ.ആര് ഉണ്ണികണ്ണദാസ്, എന്‍. രാമചന്ദ്രന്, പ്രഭാകരന്, എ. ഗംഗാധരന്, എസ്. പ്രിയ, കെ. ശിവദാസ്, പി.എന്‍. ശ്രീജ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."