HOME
DETAILS

ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ വിധികര്‍ത്താക്കള്‍: കരിമ്പട്ടികയിലുള്ള മൂന്നു പേര്‍ ഉണ്ടായിരുന്നതായി നൃത്താധ്യാപകര്‍

  
backup
January 14 2017 | 03:01 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5-14

 

പാലക്കാട്: പട്ടാമ്പിയില്‍ നടന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താക്കളായി എത്തിയവരില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ ഉണ്ടായിരുന്നതായി നൃത്താധ്യാപകര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞവര്‍ഷത്തെ ജില്ലാ കലോത്സവ സമയത്ത് വിലക്ക് നേരിട്ട അധ്യാപകരെ ഉള്‍പ്പെടുത്തിയത് പ്രോഗ്രാം കമ്മറ്റി കൈകാര്യം ചെയ്യുന്ന കെ.എസ്.ടി.എ ആണ്.
കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരെ മൂന്നുവര്‍ഷത്തേക്ക് വിധികര്‍ത്താക്കളായി പരിഗണിക്കരുതെന്ന വിലക്ക് അവഗണിച്ച് ഇവരെ എത്തിച്ചതിനു പിന്നില്‍ വന്‍ ലോബി പ്രവര്‍ത്തിച്ചു. ഇതിന് സംഘാടക സമിതിയിലെ ചില അധ്യാപക സംഘടനകള്‍ ഒത്താശ ചെയ്തതായാണ് ആരോപണം.
വിധികര്‍ത്താക്കളുടെ യോഗ്യത ഓരോ വേദിയിലും മുന്‍കൂട്ടി പ്രഖ്യാപിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, ഇവരുടെ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ മത്സരാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നില്ല. അപ്പീല്‍ പരിഗണിക്കുന്നതിന്റെ മാനദണ്ഡം അധികൃതര്‍ വ്യക്തമാക്കണം. സാങ്കേതിക തകരാറാണോ മാര്‍ക്കാണോ അപ്പീലിന്റെ മാനദണ്ഡമെന്നതു സംബന്ധിച്ച് ആശയകുഴപ്പമുണ്ട്.ഇത്തവണ സംസ്ഥാനകലോത്സവത്തിനായി 290 അപ്പീലുകളാണ് പാലക്കാടു നിന്നുള്ളത്. ഇതില്‍ വെറും 10 ശതമാനം മാത്രമാണ് പരിഗണിക്കുക. 2500രൂപയാണ് അപ്പീല്‍ തുക. എന്നാല്‍ അപ്പീല്‍ തള്ളുന്ന സാഹചര്യത്തില്‍ ഈ തുക തിരിച്ചു നല്‍കാറില്ല.പ്രസ്തുത തുക എന്തുചെയ്യുന്നു എന്നതു പോലും വ്യക്തമാക്കാറില്ല.
അപ്പീല്‍ നല്‍കാന്‍ ഒരാളില്‍ നിന്നും 2500 രൂപയാണ് ഈടാക്കുന്നത്. ഈ പണം ഏത് കണക്കില്‍പ്പെടുത്തുന്നുവെന്ന് വ്യക്തമല്ല. അപ്പീല്‍ പാസാക്കിയില്ലെങ്കില്‍ ഫണ്ട് തിരികെ നല്‍കാന്‍ വകുപ്പുണ്ടെങ്കിലും ആര്‍ക്കും ലഭിക്കാറില്ല.
വിധിനിര്‍ണയത്തിലെ കുറവുകള്‍ നികത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. വാര്‍ത്താസമ്മേളനത്തില്‍ ചിറ്റൂര്‍ ബാബു, ജിന്‍സ് വി. ഗോപാലന്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago