HOME
DETAILS

തിരുന്നാവായയെ പക്ഷിസംരക്ഷിത മേഖലയായി പ്രഖ്യാപിക്കണം: പക്ഷിണാം ബൈഠക്ക്

  
backup
January 14 2017 | 03:01 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b5%e0%b4%be%e0%b4%af%e0%b4%af%e0%b5%86-%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95

 

തിരൂര്‍: ഇരുപതിലധികം ദേശാടന പക്ഷികളും നിരവധി സ്വദേശി പക്ഷികളും താവളമാക്കിയ തിരുന്നാവായയിലെ താമര കായല്‍ പ്രദേശവും ഭാരതപ്പുഴയുടെ ചെമ്പിക്കല്‍ മുതല്‍ ചമ്രവട്ടം വരെയുള്ള പ്രദേശവും പക്ഷിസംരക്ഷണ മേഖലയായി പ്രഖ്യാപിക്കണമെന്ന് പരിസ്ഥിതി സംഘടനയായ റീ-എക്കോ സംഘടിപ്പിച്ച പക്ഷിണാം ബൈഠക്ക് ആവശ്യപ്പെട്ടു.
നിളാതീരത്ത് ജൈവ പന്തലില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പക്ഷിണാം ബൈഠക്കിന്റെ ഉദ്ഘാടനം പരിസ്ഥിതി പ്രവര്‍ത്തക ലതിക കതിരൂര്‍ നിര്‍വഹിച്ചു. റീ- എക്കോ പ്രസിഡന്റ് സതീശന്‍ കളിച്ചാത്ത് അധ്യക്ഷനായി. ഏഷ്യന്‍ വന്‍കരയിലെ ഏറ്റവും വലിയ താമര പൂക്കളം നിര്‍മിച്ചതിനുള്ള യു.ആര്‍.എഫിന്റെ അവാര്‍ഡ് റീ-എക്കോ പ്രവര്‍ത്തകര്‍ ഗിന്നസ് സൈതലവിയില്‍ നിന്ന് ഏറ്റുവാങ്ങി. തിരുന്നാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി ഗോഡ്‌ലീഫ് സമ്മാനദാനം നടത്തി.കല്ലന്‍ ഉസ്മാന്‍, എം. സാദിഖ്, എം. മുഹമ്മദലി, പി.നാസര്‍, പ്രൊഫ. മുഹമ്മദ് കമാല്‍ പാഷ, വി.കെ അബൂബക്കര്‍ മൗലവി, മൂസ ഗുരുക്കള്‍, കെ.പി ഖമറുല്‍ ഇസ്‌ലാം, ചിറക്കല്‍ ഉമ്മര്‍, ചങ്ങമ്പള്ളി മുസ്തഫ ഗുരുക്കള്‍, പി.കെ അബൂബക്കര്‍ മൗലവി, അബ്ദുല്‍വാഹിദ്, മോനുട്ടി, കെ.പി അലവി, കായക്കല്‍ അലി സംസാരിച്ചു. പക്ഷികളുടെ ജീവിതവുമായി ബന്ധപ്പെട്ട ഫോട്ടോകള്‍, കിളിക്കൂടുകള്‍, കിളി ചിത്രങ്ങള്‍ രേഖപ്പെടുത്തിയ സ്റ്റാമ്പുകള്‍, നാണയങ്ങള്‍, കറന്‍സികള്‍, പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രദര്‍ശനം അഡ്വ. ദിനേശ് പൂക്കയില്‍ ഉദ്ഘാടനം ചെയ്തു. ബാലസഭയുടെ ഉദ്ഘാടനം പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി അബ്ദുല്‍ഖാദര്‍ നിര്‍വഹിച്ചു.
അഷ്‌റഫ് പാലാട്ട് അധ്യക്ഷനായി. എം.പി.എ ലത്തീഫ് വിഷയം അവതരിപ്പിച്ചു. പാമ്പലത്ത് ഫസലു, ടി.പി വാസു, കെ. ഹനീഫ, റഫീഖ് വടക്കേക്കാട്ട്, സി. ഖിളര്‍, സി.വി സുലൈമാന്‍,എ.കെ ഷാനവാസ്, ഇ.പി സലീം സംസാരിച്ചു. വേറിട്ട പരിപാടി കാണുവാന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. പക്ഷിണാം ബൈഠക്കിന്റെ രണ്ടാം ദിവസമായ ഇന്ന് പക്ഷി നിരീക്ഷണവും പദ്ധതി രൂപീകരണവും നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago