HOME
DETAILS
MAL
ജലവിതരണക്കുഴലില്‍ ചോര്‍ച്ച; വിതരണം മുടങ്ങി
backup
January 14 2017 | 03:01 AM
പാണ്ടിക്കാട്: അങ്ങാടിയില്‍ മേലാറ്റൂര്‍ റോഡിന്റെ ഇടതുവശത്തെ അഴുക്കുചാല്‍ നവീകരണത്തിന്നായി ജെ.സി.ബി ഉപയോഗിച്ച് ട്രഞ്ച് കീറുന്നതിനിടെ വാട്ടര്‍അതോറിറ്റിയുടെ ജല വിതരണക്കുഴലില്‍ തുളവീണു. ലിറ്റര്‍ കണക്കിന് വെള്ളം ചോര്‍ന്ന് പാഴായതിനാല്‍ മേലങ്ങാടി, വില്ലേജ്കുന്ന് പാറാക്കോട്ടുകുന്ന്, കാഞ്ഞിരപ്പടി,പയ്യപറമ്പ്, വള്ളിക്കാപറമ്പ്, കാളംങ്കാവ്, കാരായ, കൊടശ്ശേരി, മുക്കട്ട പ്രദേശങ്ങളിലേക്കുള്ള ശുദ്ധജല വിതരണത്തിനു തടസംനേരിട്ടു.
സംഭവത്തെ തുടര്‍ന്ന് ഒട്ടേറെ കുടുംബങ്ങള്‍ ബുദ്ധിമുട്ടിലാണ്. എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തി ജലവിതരണം പുനരാരംഭിക്കണമെന്ന് ഗുണഭോക്താക്കളായ നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."