HOME
DETAILS

വിവരാവകാശ പ്രവര്‍ത്തകനെ തടഞ്ഞുവച്ച സംഭവം: പൊലിസുകാര്‍ക്കെതിരേ അന്വേഷണം

  
backup
January 14 2017 | 03:01 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%a8-2

 

മലപ്പുറം: വിവരാവകാശ പ്രവര്‍ത്തകനെ നിയമവിരുദ്ധമായി ഓഫിസില്‍ തടഞ്ഞുവച്ചു പീഡിപ്പച്ചെന്ന പരാതിയില്‍ ഡിവൈ.എസ്.പി ഉള്‍പ്പെടെ നാല് പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വിശദമായ അന്വേഷണം നടത്താന്‍ പൊലിസ് കംപ്ലെയിന്റ് അതോറിറ്റി ഉത്തരവിട്ടു. മലപ്പുറം കണ്ടംവെട്ടിക്കാവ് സ്വദേശി മനോജ് കേദാരം നല്‍കിയ പരാതിയിലാണ് ജില്ലാ പൊലിസ് കംപ്ലെയിന്റ് അതോറിറ്റി ഉത്തരവ്.
മലപ്പുറം ഡിവൈ.എസ്.പിയായിരുന്ന എസ്. അഭിലാഷ്, സഹപ്രവര്‍ത്തകരായ ഗ്രേഡ് എസ്.ഐ ഇബ്രാഹിം, സി.പി.ഒമാരായ ദിനേശന്‍, രാജേഷ് രവി എന്നിവര്‍ക്കെതിരേയാണ് അന്വേഷണം. മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
2013 ഓഗസ്റ്റ് 19നാണ് പരാതിക്കാധാരമായ സംഭവം. വിവരാവകാശ അപേക്ഷയുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ തീര്‍ക്കാനെന്നു പറഞ്ഞു മനോജിനെ ഓഫിസിലേക്കു വിളിച്ചുവരുത്തുകയും വിവരാവകാശ അപേക്ഷകള്‍ പിന്‍വലിക്കമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
വിവാദമായതോടെ ഡിവൈ.എസ്.പി ഓഫിസിലെ വിവരങ്ങള്‍ അനധികൃതമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നാരോപിച്ചു മനോജിനെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago