ബാപ്പു മുസ്ലിയാര്: കര്‍മ മണ്ഡലം കാര്യക്ഷമമാക്കിയ കര്‍മ യോഗി: ജമലുല്ലൈലി തങ്ങള്‍
വാകേരി: കഴിഞ്ഞ ദിവസം വിട പറഞ്ഞ കോട്ടുമല ബാപ്പു മുസ്ലിയാര് കര്‍മ മണ്ഡലം കാര്യക്ഷമമാക്കിയ കര്‍മ യോഗിയായിരുന്നുവെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ്കോയ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു.
വാകേരി ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമിയില്‍ മാസം തോറും നടന്നുവരുന്ന നാരിയ്യത്ത് സ്വലാത്ത് മജ്ലിസിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റെടുത്ത ദൗത്യങ്ങളെല്ലാം വിജയകരമായി മുന്നോട്ട് പോകുന്നതില്‍ അസാമാന്യ നേതൃപാടവം കൈമുതലാക്കിയ ബാപ്പു മുസ്ലിയാര് തികഞ്ഞ പണ്ഡിതനും കൂടിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണ് ഉണ്ടാക്കിയതെന്നും തങ്ങള്‍ പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ മമ്മൂട്ടി നിസാമി തരുവണ മുഖ്യപ്രഭാഷണം നടത്തി. വി.കെ അബ്ദു റഹ്മാന് ദാരിമി അധ്യക്ഷനായി. കെ.കെ.എം ഹനീഫല്‍ ഫൈസി, കെ.സി.കെ തങ്ങള്‍, ഹംസക്കുട്ടി മൗലവി, കെ.എ നാസര്‍ മൗലവി, എ.കെ മുഹമ്മദ് ദാരിമി, നൗഷാദ് മൗലവി, മുസ്തഫ ദാരിമി, ഖാലിദ് മൗലവി, അസീസ് മൗലവി, പാലത്തായി മൊയ്തു ഹാജി, നാസര്‍ ഹാജി എരുമാട്, സലാം പനന്തറ, ഹുദൈഫ ദാരിമി, റിയാസ് ഹുദവി, ശംസീര്‍ ഹുദവി, അനീസ് വാഫി, നൗഫല്‍ മാസ്റ്റര്‍, ഷംഷീര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."