എല്‍.ഡി.എഫ് സായാഹ്ന ധര്‍ണ നടത്തി
ഫറോക്ക് : റേഷന്‍ വിഹിതം അട്ടിമറിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എല്‍.ഡി.എഫ് സായാഹ്നധര്‍ണ്ണ നടത്തി. രാമനാട്ടുകര, ഫറോക്ക്, കടലുണ്ടി, ബേപ്പൂര്‍, ചെറുവണ്ണൂര്‍ എന്നിവടങ്ങിളില്‍ നടന്ന ധര്‍ണയില്‍ നിരവധി പേര് പങ്കെടുത്തു.
കടലുണ്ടി വട്ടപ്പറമ്പില്‍ നടന്ന ധര്‍ണ്ണ സി.പി.എം ഏരിയ സെക്രട്ടറി എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. മുരളി മുണ്ടേങ്ങാട്ട് അധ്യക്ഷനായി. ഫറോക്കില്‍ എല്‍.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ വാളക്കട ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കാട്ടീരി ബാബുരാജ് അധ്യക്ഷനായി. ചെറുവണ്ണൂര്‍ കുണ്ടായിത്തോട് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം നാരായണന് ഉദ്ഘാടനം ചെയ്തു. വാപ്പാനയില് ഉണ്ണികൃഷ്ണന് അധ്യക്ഷനായി. ബേപ്പൂരില്‍ എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എം. ആലിക്കോയ ഉദ്ഘാടനം ചെയ്തു. കെ.പി ഹുസൈന് അധ്യക്ഷനായി. രാമനാട്ടുകരയിലെ ധര്‍ണ്ണ എന്‍. രാജേഷിന്റെ അധ്യക്ഷതയില്‍ മുനിസിപ്പല്‍ ചെയര്മാന് വാഴയില്‍ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."