കലണ്ടറില്‍ ഗാന്ധിജിക്ക് പകരം പ്രധാനമന്ത്രിയുടെ ചിത്രം; ഗാന്ധി നിന്ദയെന്ന് ഉഴവൂര്‍ വിജയന്‍
സുല്‍ത്താന്‍ ബത്തേരി: ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസീസ് കമ്മീഷന്റെ കലണ്ടറില്‍ ഗാന്ധിജിയുടെ ചിത്രത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വച്ച നടപടി ഗാന്ധി നിന്ദയാണന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
മഹാത്മഗാന്ധിക്ക് തുല്യനാവാന്‍ ശ്രമിച്ചാല്‍ അത് ഇന്ത്യയിലെ ജനത അംഗീകരിക്കില്ല. ഗാന്ധിജിയുടെ ഘാതകന്റെ പേരില്‍ ക്ഷേത്രം പണിയുന്നവര്‍ ഇത്തരം പ്രവര്‍ത്തനം ചെയ്താല്‍ അത്ഭുതപെടാനില്ലന്നും ഇതില്‍ പ്രതിഷേധിച്ച് എന്‍.സി.പി രക്തസാക്ഷിദിനം വരെ സംസ്ഥാന വ്യാപകമായി ഗാന്ധി സ്മൃതി യാത്രകളും ഗാന്ധിസത്തെ കുറിച്ചുള്ള സെമിനാറുകളും ജനുവരി 25ന് ബ്ലോക്ക് കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണയും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക അടിയന്തരാവസ്ഥയ്‌ക്കെതിരെയും സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രദായം തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയും എന്‍.സി.പി രണ്ടാംഘട്ട സമരം ആരംഭിക്കും. ബി.ജെ.പി, ആര്‍.എസ്.എസ്.എസ് സംഘ്പരിവാര്‍ സംഘടനകളുടെ പിന്തുണയോടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ജനുവരി 30ന് മുമ്പായി കോഴിക്കോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രഭാഷണ പരമ്പരകള്‍ സംഘടിപ്പിക്കും. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവര്‍ രാജ്യം വിട്ടുപോകണമെന്ന് പറയുന്ന ബി.ജെ.പി നേതാക്കള്‍ പ്രധാനമന്ത്രിയോട് വല്ലപ്പോഴും വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് വരാന്‍ പറയണമെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."