HOME
DETAILS
MAL
അഭയാര്‍ഥികളെ ചവിട്ടിവീഴ്ത്തിയ വനിതാ വിഡിയോഗ്രാഫര്‍ക്ക് നല്ലനടപ്പ് ശിക്ഷ
backup
January 14 2017 | 06:01 AM
ബുഡപെസ്റ്റ്: സിറിയന്‍ അഭയാര്‍ഥികളെ ചവിട്ടിവീഴ്ത്തിയ വനിതാ വിഡിയോഗ്രാഫര്‍ക്ക് നല്ലനടപ്പ് ശിക്ഷ. ഹംഗറിയിലെ പ്രാദേശിക ചാനലിലെ ജീവനക്കാരി പെട്ര ലാസ്ലോക്കാണ് കോടതി ശിക്ഷവിധിച്ചത്.
മൂന്നുവര്‍ഷത്തെ നല്ലനടപ്പു ശിക്ഷയാണ് പെട്ര ലാസ്ലോക്ക് ലഭിച്ചിരിക്കുന്നത്.
2015 സെപ്റ്റംബറിലാണ് സംഭവം നടന്നത്. N1 ടിവിയുടെ വിഡിയോഗ്രാഫറായിരുന്ന പെട്ര സെര്‍ബിയന്‍ അതിര്‍ത്തിയില്‍ പൊലിസിനെ ഭയന്നോടുകയായിരുന്ന അഭയാര്‍ഥികളെ ചവിട്ടിവീഴ്ത്തുന്ന ചിത്രം ഏവരുടേയും പ്രതിഷേധത്തിനു കാരണമായിരുന്നു. സംഭവത്തിനു ശേഷം കമ്പനി അവരെ പുറത്താക്കിയിരുന്നു.
ഹംഗറി സര്‍ക്കാരാണ് പെട്രയ്ക്കെതിരെ കോടതിയെ സമീപിച്ചത്. ചവിട്ടി വീഴ്ത്തുന്ന ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."