HOME
DETAILS

ഇന്ത്യയിലേക്കുള്ള എണ്ണ വിതരണം സഊദി വെട്ടിക്കുറച്ചു; എണ്ണവില ഉയര്‍ന്നേക്കും

  
backup
January 14 2017 | 06:01 AM

2548566

റിയാദ്: ഇന്ത്യയടക്കം ഏഷ്യന്‍ രാജ്യങ്ങളിലെക്കുള്ള എണ്ണ വിതരണത്തില്‍ സഊദി അറേബ്യ വെട്ടിക്കുറച്ചു.  ഒപെക് ഉച്ചകോടി തീരുമാനമനുസരിച്ചുള്ള ഉല്‍പാദന നിയന്ത്രണമാണ് വിതരണത്തില്‍ കുറവുവരുത്താന്‍ ലോകത്തെ ഏറ്റവും വലിയ എണ്ണ വിതരണ രാജ്യമായ സഊദിയെ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.

ഇതോടെ ഇന്ത്യയില്‍ നിലവില്‍ ലഭിച്ചിരുന്ന എണ്ണ ഇറക്കുമതിയുടെ അളവുകുറയുകയും അതുമൂലം വീണ്ടും ദേശീയതലത്തില്‍ എണ്ണ  വില വര്‍ധിക്കാനും ഇടവരുമെന്നും വിലയിരുത്തപ്പെടുന്നു.

ഇന്ത്യലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ മിത്തല്‍ എനര്‍ജി ലിമിറ്റഡ് എന്നീ കമ്പനികളുടെ റിഫൈനറികള്‍ക്ക് ഫെബ്രുവരിയില്‍ നല്‍കാനുള്ള എണ്ണ വിഹിതത്തിലാണ് സഊദി ദേശീയ  എണ്ണക്കമ്പനിയായ സഊദി അരാംകോ കുറവ് വരുത്തുന്നത്.

ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്കുള്ള ഫെബ്രുവരിയിലെ വിഹിതമാണ് സഊദി അരാംകോ കമ്പനി വെട്ടിക്കുറച്ചത്. അന്തരാഷ്ട്ര എനര്‍ജി ഏജന്‍സിയുടെ കണക്കു പ്രകാരം ദിനേന 4.45 മില്യണ്‍ ബാരല്‍ എണ്ണയാണ് നിലവില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ പ്രധാനമായും സഊദി അറേബ്യയില്‍ നിന്നുമാണ്.

ഇതില്‍ 4.1 മില്യണ്‍ ബാരല്‍ എണ്ണയും ദിനേന ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ ഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തില്‍ പ്രധാന എണ്ണ വിതരക്കാരായ സഊദി നിയന്ത്രണം വരുത്തുമ്പോള്‍ ഇന്ത്യയില്‍ എണ്ണ കമ്പനികള്‍ ഇക്കാര്യം ഉയര്‍ത്തിക്കാട്ടി എണ്ണ  വില വീണ്ടും ഉയര്‍ത്താനാണ് സാധ്യത.

ഇന്ത്യയെ കൂടാതെ മലേഷ്യയിലെ പെട്രോനാസ് എന്ന കമ്പനിക്കുള്ള വിഹിതത്തിലും അരാംകോ കുറവുവരുത്തി. അതേസമയം, അമേരിക്ക, യൂറോപ്പ് എന്നിവക്കുമുള്ള അരാംകോയുടെ എണ്ണ വിഹിതം മാറ്റമില്ലാതെ തുടര്‍ന്നേക്കുമെന്നും സൂചനയുണ്ട്.

നവംബര്‍ 30ന് വിയന്നയില്‍ ചേര്‍ന്ന, എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഉച്ചകോടിയില്‍ എടുത്ത തീരുമാനമാണ് ഉല്‍പാദനവും വിതരണം നിയന്ത്രിക്കാന്‍ ഒപെക്കിലെ പ്രധാന രാജ്യമായ സഊദിയെ  പ്രേരിപ്പിച്ചത്. ദിനേന പത്ത് ലക്ഷം ബാരല്‍ എണ്ണയാണ് നിലവില്‍ സഊദി ഉല്‍പാദിപ്പിക്കുന്നതെന്ന്  ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.

ഉച്ചകോടി തീരുമാനത്തിന്റെ ഭാഗമായി  ജനുവരിയില്‍ പ്രതിദിനം 4,86,000 ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്നത് കുറച്ചിട്ടുണ്ടെന്നാണ് കണക്ക്. ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനം നിയന്ത്രിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ സൂക്ഷിപ്പ് കുറഞ്ഞിട്ടുണ്ടെന്നും ഇത് അടുത്ത മാസങ്ങളില്‍ വില വര്‍ധനവിന് കാരണമാവുമെന്നും എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പ്രത്യാശ പ്രകടിപ്പിച്ചു.


 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  18 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  18 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  18 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  18 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  18 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  18 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  18 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  18 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  18 days ago