ഊര്ജസംരക്ഷണത്തിനു പിലിക്കോടിന്റെ മാതൃകയായി ഊര്‍ജയാനം
പിലിക്കോട്: ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിനായി പിലിക്കോട് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഊര്ജയാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു. വൈദ്യുത ഉപകരണങ്ങളുടെ ക്ഷമത കുറവ്, ശീലങ്ങളിലെ അശാസ്ത്രീയത, ഊര്‍ജ സംരക്ഷണ മാര്‍ഗങ്ങളെ കുറിച്ച് ഉള്‍ക്കാഴ്ചയില്ലായ്മ എന്നിവ പരിഹരിച്ച് ഊര്‍ജപ്രതിസന്ധിക്കു പരിഹാരം കാണുകയെന്നതാണു ലക്ഷ്യം.
എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വീടുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി കാലിക്കടവ് കരക്കക്കാവ് ഭഗവതിക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ഏകദിന സര്‍വേ പരിശീലനം കെ.എസ്.ഇ.ബി.ഡയരക്ടര്‍ ഡോ. വി ശിവദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന് അധ്യക്ഷനായി. ഇ.എം.സി കേരള ഡയരക്ടര്‍ കെ.എം ധരേശന്‍ ഉണ്ണിത്താന് മുഖ്യാതിഥിയായിരുന്നു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഗോവിന്ദന് ലോഗോ പ്രകാശനം ചെയ്തു. രാജഗോപാലാചാരി, ജോണ്സണ് ഡാനിയല്‍, എ കൃഷ്ണന്, പി ശൈലജ, കെ ശശിധരന് അടിയോടി, കെ.പി രാജീവന്, എം.വി കോമന് നമ്പ്യാര്‍, എം.ടി.പി സുലൈമാന്‍, രവീന്ദ്രന് മാണിയാട്ട്, എം.കെ ഹരിദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."