ദലിത് കുടുംബത്തിനു ആശ്വാസമായി ക്ലബ് പ്രവര്‍ത്തകര്‍
ദേലംപാടി: പഞ്ചായത്തിലെ എടപ്പറമ്പ വെള്ളച്ചേരി കോളനിയിലെ ദലിത് കുടുംബത്തിനു ആശ്വാസമായി മേല്‍പ്പറമ്പ് ചന്ദ്രഗിരി ക്ലബ് പ്രവര്‍ത്തകര്‍. ക്ഷയം ബാധിച്ചു ഗുരുതരാവസ്ഥയില്‍ കഴിയുന്ന ചാത്തന്റെ കുടുംബത്തിനാണു ദേശീയ യുവജന ദിനത്തില്‍ സാന്ത്വനത്തിന്റെ തലോടലുമായി ക്ലബ് പ്രവര്‍ത്തകരെത്തിയത്. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് ഇവരെത്തിയത്. നാലംഗ കുടുംബത്തിലെ മൂന്നുപേരും രോഗികളാണ്. പണിക്കു പോവാന്‍ ആരോഗ്യമില്ലാത്തതിനാല്‍ വരുമാനമില്ലാതെ ദുരിതമനുഭവിക്കുന്ന കുടുംബം പട്ടിണിയിലാണ്.
കുടുബത്തിന്റെ ദയനീയാവസ്ഥ ആരോഗ്യ പ്രവര്‍ത്തകന്‍ മോഹനന്‍ മാങ്ങാടില്‍ നിന്നു മനസിലാക്കിയാണു ക്ലബ് പ്രവര്‍ത്തകര്‍ കോളനിയില്‍ എത്തുന്നത്. ഭക്ഷണ സാധനങ്ങളടങ്ങുന്ന കിറ്റ് പഞ്ചായത്ത് അംഗം ഗുലാബി കുടുബത്തിനു കൈമാറി. തുടര്‍ന്നുള്ള മാസങ്ങളിലും കുടുബത്തിനു വേണ്ട ഭക്ഷണ സാധനങ്ങളും മറ്റു സഹായങ്ങളും എത്തിക്കുമെന്ന ഉറപ്പു നല്‍കിയാണ് ഇവര്‍ മടങ്ങിയത്. ക്ലബ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍, പി.കെ അശോകന്‍, രാഘവന്‍, നാസര്‍, മുഹമ്മദ് എന്നിവരടങ്ങുന്ന സംഘമാണ് കോളനി സന്ദര്‍ശിച്ചത്. നാട്ടുകാരായ രമേശന്‍, ഉമേശന്‍, ലത എന്നിവര്‍ ക്ലബ് പ്രവര്‍ത്തകരെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."