പാകിസ്താന്‍ സൈന്യം പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നുവെന്ന് പഷ്തൂണ്‍ സംഘടന
ന്യൂഡല്‍ഹി: പാകിസ്താന്‍ സൈന്യത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി പഷ്തൂണ്‍ സംഘടന നേതാവ് രംഗത്ത്. പാക് സൈന്യം പാകിസ്താനിലെ ഗോത്ര വര്‍ഗ ഗ്രാമങ്ങളിലെ പെണ്‍കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതായി പാകിസ്താനിലെ വിഘടനാവാദി സംഘടനയായ പഷ്തൂണ്‍ നേതാവ് ഉമര്‍ ദാവൂദ് കട്ടക്.
പാകിസ്താനിലെ സ്വാത്,വസീരിസ്താന്‍ മേഖലകളില്‍ സൈന്യം സൈനിക ഓപറേഷന്റെ മറവില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നത്. ഇവിടുത്തെ ചെറുപ്പക്കാരായ പെണ്‍കുട്ടികളെ തെരഞ്ഞുപിടിച്ച് ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നു.
നൂറുകണക്കിന് പഷ്തൂണ്‍ സ്ത്രീകളെയാണ് സൈന്യം ലാഹോറിലെ വേശ്യാലയങ്ങളിലേക്ക് കൊണ്ടുപോയി ലൈംഗികവൃത്തിക്ക് ഉപയോഗിക്കുന്നതെന്നും ഇതിനെതിരേ ശക്തമായ രീതിയില്‍ തങ്ങള്‍ പ്രതിരോധിക്കുമെന്നും ഉമര്‍ ദാവൂദ് പറഞ്ഞു. പ്രമുഖ ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉമര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനിസ്താനിലും വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലുമായി വ്യാപിച്ചു കിടക്കുന്ന ഗോത്ര വര്‍ഗ സമൂഹമാണ് പഷ്തൂണുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."