HOME
DETAILS
MAL
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകും: സുധീരന്
backup
January 14 2017 | 11:01 AM
തിരുവനന്തപുരം: കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങള്‍ പരിഹരിച്ച് ശക്തമായി തന്നെ പാര്‍ട്ടി മുന്നോട്ടുപോകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നതില്‍ അസ്വാഭാവികതയായി ഒന്നുമില്ല. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണ്.
അദ്ദേഹം പാര്‍ട്ടി പരിപാടികളില്‍ എല്ലാം പങ്കെടുക്കേണ്ട ആളാണ്.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ രണ്ടാം ശനിയാഴ്ചയും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ചേരും. ബൂത്ത് കമ്മിറ്റികള്‍ ഉടന്‍ പുന:സംഘടിപ്പിക്കും. ഇതിനുള്ള നടപടികള്‍ ഫെബ്രുവരി ഒന്നു മുതല്‍ ആരംഭിക്കും.ഗാന്ധിനിന്ദ രാഷ്ട്രീയ അജണ്ടയാക്കി മാറ്റുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."