HOME
DETAILS
MAL
ആര്.ബി.ഐയുടെ സ്വയംഭരണാവകാശത്തെ സര്‍ക്കാര്‍ മാനിക്കുന്നുവെന്ന് ധനമന്ത്രാലയം
backup
January 14 2017 | 15:01 PM
ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വയംഭരണാവകാശം കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന ആരോപണം ഉയരുന്നതിനിടെ പ്രതികരണവുമായി ധനമന്ത്രാലയം. ആര്.ബി.ഐയുടെ സ്വയംഭരണാവകാശത്തെ സര്‍ക്കാര്‍ മാനിക്കുന്നുവെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
''സര്‍ക്കാരിന്റെയും ആര്.ബി.ഐയുടെയും ഇടയില്‍ പൊതുതാല്പര്യമുള്ള വിവിധ വിഷയങ്ങളില്‍ കൂടിയാലോചന നടക്കാറുണ്ട്. ഇത്തരം കൂടിയാലോചനകള്‍ നിയമം അനുശാസിക്കുന്നതിന് അനുസരിച്ചാണ്. ഇത് ഒരിക്കലും ആര്.ബി.ഐയുടെ സ്വയംഭരണാവകാശത്തെ മറികടക്കലല്ല''- പ്രസ്താവനയില്‍ പറയുന്നു.
ആര്.ബി.ഐയുടെ സ്വതന്ത്രത നഷ്ടപ്പെട്ടിരിക്കുകയാണെന്നും തങ്ങള്‍ അപമാനിതരാവുകയാണെന്നും ചൂണ്ടിക്കാട്ടി ഇന്നലെ ജീവനക്കാര്‍ ഗവര്‍ണര്‍ ഉര്‍ജിത് പാട്ടേലിന് കത്തയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."