ഒറ്റപ്പെടുമ്പോള്‍ കുട്ടികള്‍ ലഹരിക്ക് അടിമപ്പെടുന്നു: മന്ത്രി എ.കെ ശശീന്ദ്രന്‍
കോഴിക്കോട്: ഒറ്റപ്പെടുമ്പോള്‍ കുട്ടികള്‍ ലഹരിക്കടിമപ്പെടുന്നുവെന്നും കുട്ടികളോട് രക്ഷിതാക്കള്‍ക്കുള്ള സ്‌നേഹമെന്നു പറയുന്നത് ആവശ്യപ്പെടുന്നത് സാധിച്ചുകൊടുക്കലല്ലെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍.
കോണ്‍ഫ്ര പൗര സംഗമത്തിന്റെ രണ്ടാം വാര്‍ഷികാഘോഷം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. വര്‍ത്തമാന കാലത്ത് കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് കുറഞ്ഞുവരുന്നു. ഇതോടെ പരസ്പര സ്‌നേഹവും പ്രതിബദ്ധതകളും കുറയുന്നു. നാലുപേരുള്ള വീട്ടില്‍ രാവിലെയായാല്‍ നാലുവഴിക്കാണ്.
ഇതോടെ ചിന്തകള്‍ വഴിമറുന്നു. രക്ഷിതാക്കള്‍ കുട്ടികളെ തല്ലിയാല്‍ പ്രതികാരം ചെയ്യുന്ന കാഴ്ചകളാണ് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ഉപന്യാസ പെയിന്റിങ് മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന വിതരണം കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ വിതരണം ചെയ്തു. വേണു ഹരിദാസ്, ബഷീര്‍ മുത്തുക്കണ്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."