സുധാകരന്റെ വീടിനടുത്ത് പിടിയിലായ ബി.ജെ.പി പ്രവര്ത്തകന് റിമാന്‍ഡില്‍
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ പാറക്കണ്ടിയിലെ വീടിനുസമീപം സംശയാസ്പദ സാഹചര്യത്തില്‍ ആയുധവുമായി പിടിയിലായ ബി.ജെ.പി പ്രവര്‍ത്തകനെ റിമാന്‍ഡ് ചെയ്തു. തളാപ്പ് അമ്പാടിമുക്ക് സ്വദേശിയായ രജീഷ് എന്ന മെഴുത്തിരി രജീഷായിരുന്നു ചൊവ്വാഴ്ച പുലര്‍ച്ചെ കഠാര സഹിതം പിടിയിലായത്. മാരകായുധം കൈവശം വച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യുമെന്നു പൊലിസ് അറിയിച്ചു.
അസമയത്തു കെ സുധാകരന്റെ വീടിനുസമീപം ബൈക്കുകള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതും വീടിന്റെ ഗേറ്റ് കുലുക്കുന്നതും കണ്ടു വീട്ടിലെ സഹായി പ്രസാദ് ടൗണ്പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. ഫ്ളൈയിങ് സ്ക്വാഡ് സ്ഥലത്തെത്തിയപ്പോഴേക്കും വീടിനു സമീപമുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. പൊലിസ് പിന്നീടു വാഹനപരിശോധന നടത്തുന്നതിനിടെയാണു രജീഷ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."