HOME
DETAILS
MAL
ശുദ്ധജല വിതരണ ടാങ്കില്‍ മോദിയുടെ ചിത്രം
backup
May 25 2016 | 21:05 PM
കുടക്: കുടിവെള്ള പദ്ധതിയുടെ ഭാഗമായി സോമവാര്‍പേട്ട ടൗണില്‍ സ്ഥാപിച്ച ശുദ്ധജല കുടിവെള്ള ടാങ്ക് കെട്ടിടത്തില്‍ മോദിയുടെയും സ്ഥലം എം.എല്‍.എ അപ്പച്ചു റംജന്റെയും ചിത്രം പതിച്ചത് വിവാദമായി. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കാര്‍ അനുവദിച്ച എം.എല്‍.എ ഫണ്ട് കൊണ്ടു പണിത ടാങ്കില്‍ പടം പതിച്ചത് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണെന്നു കോണ്‍ഗ്രസ് ആരോ പിച്ചു. ചിത്രം നീക്കം ചെയ്യുകയോ അല്ലെങ്കില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പടം വയ്ക്കാനോ തയാറാകണമെന്നും ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കളായ സി.ഇ ചേത്തന്‍, വി.എ ലോറന്‍സ്, ബി.ബി സതീഷ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."