സി.കെ.പിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു: ഉഴവൂര്‍ വിജയന്
തലശ്ശേരി: ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്.
നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പഠന ക്യാംപ് തലശ്ശേരി താജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. എല്ലാവരും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെപ്പോലെയാകില്ലെന്നും ഉഴവൂര്‍ കൂട്ടിച്ചേര്‍ത്തു.
അര്‍ധനഗ്നനായ ഗാന്ധിജിക്ക് മുന്നില്‍ 10 ലക്ഷം രൂപയുടെ കോട്ടിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നില്‍പ്പ്. ഖാദി കലണ്ടറില്‍ നിന്ന് ഗാന്ധിജിയുടെ ഫോട്ടോ മാറ്റി മോദിയെ പ്രതിഷ്ഠിച്ചത് അംഗീകരിക്കാന്‍ കഴിയില്ല.
മോദി ഗാന്ധിയോട് കാട്ടിയ അനീതിക്കെതിരെ പ്രതിക്ഷേധിക്കണമെന്നും ഉഴവൂര്‍ പറഞ്ഞു. രണ്ട് ദിവസങ്ങളിലായ് നടക്കുന്ന ക്യാംപിന്റെ സമാപന സമ്മേളനം ഇന്ന് മന്ത്രി എ.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."