HOME
DETAILS
MAL
മോദി ചവറ്റുകുട്ടയിലെത്തുന്ന കാലം വിദൂരമല്ല: മുരളീധരന്
backup
January 14 2017 | 23:01 PM
തിരുവനന്തപുരം: ഖാദി കലണ്ടറില്‍ നിന്നു മഹാത്മാഗാന്ധിയുടെ ചിത്രം നീക്കം ചെയ്ത നരേന്ദ്രമോദിയുടെ നടപടിക്കെതിരേ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു രാജ്യത്തിന്റേയും ജനതയുടേയും സര്‍വസ്വമായിരുന്ന മഹാത്മാവ് ഗോഡ്സെ എന്ന മതഭ്രാന്തനാല്‍ വെടിയേറ്റ് പിടഞ്ഞ് വീണ് മരിച്ചപ്പോള്‍ ഭാരതത്തില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് വിജയാഘോഷം നടത്തിയവര്‍ ഇപ്പോള്‍ കലണ്ടറില്‍ നിന്നും ഗാന്ധിജിയെ ഒഴിവാക്കുന്നതില്‍ അത്ഭുതമില്ലെന്ന് മുരളീധരന് പറഞ്ഞു. എന്നാല്‍ ആ സ്ഥാനത്ത് നരേന്ദ്ര മോദി ഇരിക്കുമ്പോള്‍ ഇന്ത്യയുടെ ആത്മാവ് മുറിവേറ്റ് പിടയുകയാണെന്നും കെ. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."