HOME
DETAILS
MAL
മുഖ്യമന്ത്രിക്ക് നിവേദനം- 'സ്റ്റിക് നോ ബില്‍'
backup
May 25 2016 | 21:05 PM
കോട്ടയം: സര്‍ക്കാര്‍ ഓഫിസുകളിലും മറ്റും വിവിധ സംഘടനകള്‍ നോട്ടീസുകളും ബോര്‍ഡുകളും ഉപയോഗിച്ച് വികലമാക്കിയത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം. പാലായിലെ മഹാത്മാഗാന്ധി നാഷനല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസാണ് പിണറായി വിജയന് മുഖ്യമന്ത്രിയായി ചുമതലയേറ്റയുടന്‍ നല്കിയ നിവേദനത്തില്‍ ആവശ്യമുന്നയിച്ചത്. സംഘടനകളുടെയും യൂനിയനുകളുടെയും നോട്ടീസുകളും പോസ്റ്ററുകളും പൊതുസ്ഥാപനമായ സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടത് പൊതുആവശ്യമല്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. യൂനിയനുകള്‍ക്ക് അവരവരുടെ പ്രവര്‍ത്തകരെ നേരിട്ടറിയിക്കാന്‍ സാധിക്കുമെന്നിരിക്കെ പൊതുസ്ഥലം ദുരുപയോഗിക്കുന്നതിനെതിരേ അടിയന്തിര നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."