HOME
DETAILS
MAL
ഓടിക്കൊണ്ടിരിക്കെ ടിപ്പര്‍ ലോറിയുടെ ടയര്‍ ഊരിത്തെറിച്ചു
backup
January 15 2017 | 02:01 AM
തേഞ്ഞിപ്പലം: ഓടിക്കൊണ്ടിരിക്കേ ടിപ്പര്‍ ലോറിയുടെ ടയര്‍ ഊരിത്തെറിച്ചു. ലോറി നടുറോഡില്‍ കുടുങ്ങിയതോടെ ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെ താഴെ ചേളാരി അങ്ങാടിയിലാണ് സംഭവം. മേലേചേളാരി ഭാഗത്തേക്കു മണ്ണുമായെത്തിയ ലോറിയാണ് അപകടത്തില്‍പെട്ടത്. കയറ്റം കയറവേ ലോറിയുടെ പിന്നിലെ ടയര്‍ ഘടിപ്പിച്ച ആക്സില്‍ പൊട്ടിയാണ് ടയര്‍ ഊരിയത്. വലതുഭാഗത്തെ രണ്ടു ചക്രങ്ങളും ഊരിയതോടെ ലോറി പിന്നിലേക്കു ചെരിഞ്ഞ് ടയറിനു മുകളില്‍ ജാമായി. ഇതോടെ വാഹനം നടുറോഡില്‍ കുടുങ്ങുകയായിരുന്നു.
ലോറി നടുറോഡില്‍ കുടുങ്ങിയതോടെ ദേശീയപാത സ്തംഭിച്ചു. അര മണിക്കൂറിന് ശേഷം ലോറി റോഡരികിലേക്കു മാറ്റിയെങ്കിലും ഗതാഗതക്കുരുക്ക് മണിക്കൂറുകള്‍ നീണ്ടു. മൂന്നരയോടെ തുടങ്ങിയ ഗതാഗത സ്തംഭനത്തിന് ആറരയോടെയാണ് അല്പമെങ്കിലും ശമനമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."