കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ് ഹൈടെക് സ്‌കൂളാക്കി ഉയര്‍ത്തും
കൊണ്ടോട്ടി: ആറു പതിറ്റാണ്ട് പഴക്കമുള്ള കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതി 'പ്രതീക്ഷ 2017' ന് തുടക്കമായി. ടി.വി ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ ശാക്തീകരണ യജ്ഞം ബഹുസ്വരത, മതേതരത്വം പദ്ധതിയുടെ ഭാഗമായുള്ള കൊണ്ടോട്ടി മണ്ഡലത്തിലെ ഹൈടെക് സ്‌കൂളാക്കി ഉയര്‍ത്തുന്നതിനായി ജി.വി.എച്ച്.എസ്.എസിനെ തെരഞ്ഞെടുത്തതായി എം.എല്‍.എ പറഞ്ഞു.
നഗരസഭാ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി അധ്യക്ഷനായി. പി.ടി.എ പ്രസിന്റ് കെ. ഹനീഫ എം.എല്‍.എയ്ക്ക് ഉപഹാരം നല്‍കി. നാഗാലാന്റിലെ കൊഹിമ ജില്ലയിലെ അസി. ഡെവലപ്‌മെന്റ് കമ്മിഷണര്‍ മുഹമ്മദലി ശിഹാബ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ജനാര്‍ദനന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പ്രിന്‍സിപ്പല്‍ ഗിരീഷ് കുമാര്‍ വിഷയാവതരണം നടത്തി. ചടങ്ങില്‍ ആദ്യബാച്ചിലെ വിദ്യാര്‍ഥികളെയും പൂര്‍വ അധ്യാപകരെയും ആദരിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് യു.കെ മമ്മദീശ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ പി. അഹമ്മദ് കബീര്‍, കൗണ്‍സിലര്‍മാരായ ചുക്കാന്‍ ബിച്ചു, മുസ്തഫ പുലാശ്ശേരി, ഇ.എം റഷീദ്, ഒ.പി മുസ്തഫ, പി. അബ്ദുറഹ്മാന്‍, അബ്ദുല്‍ ഹക്കീം, കെ. മറിയുമ്മ, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ മഹിമ, പ്രധാനാധ്യാപിക ലതാ ശ്രീനിവാസ്, പി.ടി.എ വൈസ് പ്രസിഡന്റ് സാദിഖ്, നൗഷാദ് ചുള്ളിയന്‍, ടി.പി മൂസക്കോയ, ശാദി മുസ്തഫ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."