ഭക്ഷണവും മരുന്നുമില്ലാതെ ദുരിതത്തിലായ കൊല്ലം സ്വദേശി നാടണഞ്ഞു
റിയാദ്: ശമ്പളമില്ലാത്തതിനു പുറമെ അപ്രതീക്ഷിതമായി വന്നെത്തിയ രോഗവും മൂലം ദുരിതത്തിലാവുകയും ഭക്ഷണമോ ചികിത്സയോ ലഭിക്കാതെ ദിനങ്ങള്‍ തള്ളി നീക്കിയുമായിരുന്ന കൊല്ലം പത്തനാപുരം സ്വദേശി മുഹമ്മദ് ഒടുവില്‍ നാട്ടിലേക്ക് തിരിച്ചു. മൂന്നുവര്‍ഷം മുന്‍പ് സഊദിയിലെത്തിയ മുഹമ്മദ് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരു കമ്പനിയിലേക് മാറി അഞ്ചു മാസം പിന്നിട്ടപ്പോഴാണ് രോഗം പിടികൂടി കൂടുതല്‍ ദുരിതത്തിയായത്.
സ്പോണ്‍സറോട് എക്സിറ്റ് നല്കാന് ആവശ്യപ്പെട്ടെങ്കിലും എക്സിറ്റ് നല്കയില്ലെന്നു മാത്രമല്ല, ആവശ്യത്തിനുള്ള ഭക്ഷണവും മരുന്നും നല്കാന് വരെ തയ്യാറല്ലായിരുന്നു. ഒടുവില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ട മുഹമ്മദിന്റെ എക്സിറ്റിനായി സ്പോണ്‍സറെ സമീപിച്ചെങ്കിലും തനിക്കു ചിലവായ 5000 റിയാല്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഏറെ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 3500 റിയാലാക്കി കുറക്കുകയും ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ പണം സമാഹരിച്ചു നല്കി എക്സിറ്റ് ലഭ്യമാക്കുകയുമായിരുന്നു. വിമാന ടിക്കറ്റും ഫോറം പ്രവര്‍ത്തകര്‍ സഘടിപ്പിച്ചതിനെ തുടര്‍ന്ന് മുഹമ്മദ് ദുരിതക്കിടക്കയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."