ഒരു വര്‍ഷമായി ശബളവും ഭക്ഷണവുമില്ല; ലേബര്‍ കോടതിയുടെ കാരുണ്യവും കാത്ത് ഇന്ത്യക്കാരടക്കമുള്ള തൊഴിലാളികള്‍
ജിദ്ദ: ഒരു വര്‍ഷമായി ശമ്പളവും ഭക്ഷണവും കിട്ടാതെ ഇന്ത്യക്കാരടക്കം നൂറോളം തൊഴിലാളികള്‍ ദുരിതത്തില്‍. 38 ഇന്ത്യന്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ പാക്കിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലുള്ള നൂറോളം വിദേശ തൊഴിലാളികളാണ് റിയാദിലെ നദീമിലെ പ്രമുഖ സ്വകാര്യ കമ്പനിയില്‍ ദുരിതത്തില്‍ കഴുന്നത്.
ലേബര്‍ കോടതിയിലും ഇന്ത്യന്‍ എംബസിയിലും കേസ് കൊടുത്ത് കിട്ടാനുള്ള ശമ്പളവും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായതായും ഇന്ത്യന്‍ തൊഴിലാളികള്‍ പറയുന്നു. ശമ്പളം കിട്ടിയില്ലെങ്കിലും ഫൈനല്‍ എക്‌സിറ്റ് അടിച്ച് നാട്ടിലേക്ക് പോവാനുള്ള വഴി തുറന്നാല്‍ മതി എന്ന പ്രാര്‍ഥനയിലാണ് ഇവരിപ്പോള്‍. താമസ സ്ഥലത്തെ വാടക കൊടുക്കാതത്തിനാല്‍ ഇവിടെ നിന്നും ഒഴിയാനും ഇല്ലെങ്കില്‍ വൈദ്യുതി കട്ട് ചെയ്യുമെന്നും ബില്‍ഡിംഗ് ഓണര്‍ പറഞ്ഞതായും തൊഴിലാളികള്‍ പറഞ്ഞു.
രോഗികളായ തൊഴിലാളികളില്‍ പലരും ചികിത്സാ സഹായത്തിന് വേണ്ടി സന്നദ്ധ സംഘനടകളെ ആശ്രയിക്കുകയാണ്. ഇതേ തുടര്‍ന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ജി.സി.സി കോ ഓര്‍ഡിനേറ്ററും ജീവകാരുണ്യ പ്രവര്‍ത്തകനായ റാഫി പാങ്ങോടിന്റെ നേതൃത്വത്തില്‍ ആഹാര സാധനങ്ങളും മരുന്നുകളും ലേബര്‍ ക്യാപില്‍ എത്തിക്കുന്നത്.
ഇന്ത്യക്കാരായ തൊഴിലാളികളെ സഹായിക്കുന്നതിന് വേണ്ടി ഇന്ത്യന്‍ എംബസ്സിയുടെ അനുമതി പത്രത്തോട് കൂടി കമ്പനി മാനേജറുമായി റാഫി പാങ്ങോട് സംസാരിച്ചിരുന്നു. എന്നാല്‍ കമ്പനിയില്‍ നിന്ന് കൃത്യമായ ഒരു മറുപടി നല്‍കാന്‍ മാനേജര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി സഊദി അമീര്‍ കോടതിയില്‍ പരാതി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.എം.എഫ് ഭാരവാഹികളായ മുജീബ് കായംകുളം, ഷിബു ഉസ്മാന്‍, അസ്‌ലം പാലത്ത്, ജയന്‍ കൊടുങ്ങല്ലൂര്‍, ബിനു കെ തോമസ്, അജ്മല്‍ ആലംകോട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ലേബര്‍ ക്യാപിലേക്ക് വേണ്ട ആവശ്യ വസ്തുകള്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."