HOME
DETAILS
MAL
കുരങ്ങന്മാരുടെ പരാക്രമണം; നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍
backup
January 15 2017 | 19:01 PM
നെടുമങ്ങാട്: കുരങ്ങന്മാരുടെ ശല്ല്യത്തില്‍ പനവൂര്‍ പഞ്ചായത്തിലെ പൂവക്കാട്, ഏരുമല നിവാസികളാണ് ദുരിതത്തിലായത്. ചെറുതും വലതുമുള്പ്പെടെ നൂറിലധികം വാനരന്മാരാണ് കൂട്ടത്തോടെ ഈ പ്രദേശങ്ങളിലെത്തി പരാക്രമം നടത്തുന്നത്. ടാപ്പിങ് നടത്തിയ റബര്‍ മരങ്ങളില്‍ ചാടിക്കയറി ചിരട്ടകള്‍ തട്ടിതെറിപ്പിക്കുക, സമീപത്തെ വീടുകള്‍ക്കുള്ളില്‍ പാഞ്ഞെത്തി സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുക എന്നിവയെല്ലാം പതിവാകുകയാണ്.
നാട്ടുകാര്‍ വനംവകുപ്പ് അധിക്യതര്‍ക്ക് നല്കിയ പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഉദ്ദ്യേഗസ്ഥര്‍ അടിയന്തിര പരിഹാരം കാണാമെന്ന് ഉറപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."