'എസ്.ബി.ഐ ലൈഫ ട്രിവാന്‍ഡ്രണ്‍-17'
തിരുവനന്തപുരം: നിര്‍ധന രോഗികള്‍ക്ക് 10 ലക്ഷത്തോളം രൂപ സമാഹരിച്ച് തലസ്ഥാനത്ത് കൂട്ടയോട്ടം. സേവ് എ റുപ്പി സ്‌പ്രെഡ് എ സ്‌മൈല്‍ എന്ന സന്നദ്ധ സംഘടനയാണ് (സര്‍സാസ്) എസ്.ബി.ഐ ലൈഫ് ട്രിവാന്‍ഡ്രണ്‍17 എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചത്. പ്രായഭേദമന്യേ 2500 ഓളം ആളുകള്‍ ഒരേ കാരണത്തിനായി ഓടിയപ്പോള്‍ നിര്‍ധന രോഗികള്‍ക്കായി പത്ത് ലക്ഷത്തോളം രൂപ സമാഹരിക്കാനായി. കൂടാതെ ചീഫ് ഓഫ് സതേണ്‍ എയര്‍ കമാന്‍ഡ് എയര്‍ മാര്‍ഷല്‍ എസ് നീലകണ്ഠന്‍ ഒരുലക്ഷം രൂപ സഹായ ഫണ്ടിലേക്ക് നല്‍കി.
സര്‍സാസ് കേരള സര്‍ക്കാര്‍ സംരംഭമായ മൃതസഞ്ജീവനിയുമായി കൈകോര്‍ത്താണ് അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന നിര്‍ധന രോഗികള്‍ക്കായി കൂട്ടയോട്ടം സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ 5.30ന് കവടിയാര്‍ ഗോള്‍ഫ് ക്ലബ് ലിങ്ക്‌സ് റോഡില്‍ നിന്ന് ആരംഭിച്ച കോര്‍പ്പറേറ്റ് റണ്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.
മൂന്ന് വിഭാഗങ്ങളിലായാണ് ഓട്ടം സംഘടിപ്പിച്ചത്. കോര്‍പ്പറേറ്റ് കമ്പനികളുടെ കോര്‍പ്പറേറ്റ് റിലേ, 10 കിലോമീറ്റര്‍ ഓട്ടം, രണ്ട് കിലോമീറ്റര്‍ ഫണ്‍ റണ്‍. വിവിധ കോര്‍പ്പറേറ്റ് കമ്പനികളെ പ്രതിനിധീകരിച്ച് 18 ടീമുകളാണ് ഇതില്‍ പങ്കെടുത്തത്. സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഡി+എച്ച് 44 മിനിറ്റ് 48 സെക്കന്‍ഡില്‍ ഒന്നാമതായി ഓടി എത്തി. 45'57' ല്‍ ഓടി എത്തിയ ഐ.ടി കമ്പനിയായ എന്‍വെസ്റ്റ് ആണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
എറ്റവും കൂടുതല്‍ വിദ്യര്‍ഥികളെ പങ്കെടുപ്പിച്ച കോളജ് ഐസറും സ്‌കൂള്‍ പട്ടം കേന്ദ്രീയ വിദ്യാലയവുമാണ്. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയും യുവ നടന്‍ ഗോകുല്‍ സുരേഷ് ഗോപിയും ചേര്‍ന്ന് 10 കിലോമീറ്റര്‍ ഓട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു. 1200 ആളുകള്‍ പങ്കെടുത്ത ഓട്ടത്തില്‍ പുരുഷ വിഭാഗത്തില്‍ പത്ത് കിലോമീറ്റര്‍ ഓട്ടത്തില്‍ ഡിനൂപ് പി.ഡി (40 മിനിറ്റ് 7 സെക്കന്‍ഡ്) ഒന്നാം സ്ഥാനത്തെത്തി. 41 മിനിറ്റില്‍ ഓടി എത്തിയ കേഥാറാണ് ഈ വിഭാഗത്തില്‍ രണ്ടാംസ്ഥാനക്കാരന്‍.
സ്ത്രീകളുടെ വിഭാഗത്തില്‍ അക്ഷയ ഒന്നാം സ്ഥാനം കരസ്ഥമാക്കി (56 മിനിറ്റ് 36 സെക്കന്‍ഡ്). നീതുവിനാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം( 56മിനിറ്റ് 37 സെക്കന്‍ഡ്‌സ്). എസ്്.ബി.ഐ കേരളാ റീജണല്‍ ഡയറക്ടര്‍ ജി സുഭാഷ് ബാബു ഫണ്‍ റണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 1300 പേരാണ് ഈ വിഭാഗത്തില്‍ ഓടിയത്. ആദ്യം ഓട്ടം പൂര്‍ത്തിയാക്കിയ 30 പേര്‍ക്ക് സായിയുടെ ഫിനിഷിംഗ് സര്‍ട്ടിഫിക്കറ്റും പങ്കെടുത്ത എല്ലാവര്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."