വേനല്‍ കടുത്തതോടെ നെല്‍കര്‍ഷകര്‍ ദുരിതത്തിലായി
മാന്നാര്‍: ചെന്നിത്തല, മാന്നാര്‍ പാടശേഖരങ്ങളില്‍ വേനല്‍ കടുത്തതോടെ ജലക്ഷാമം രൂക്ഷമാവുകയും കര്‍ഷകര്‍ ദുരിതത്തിലാവുകയും ചെയ്യുന്ന അവസ്ഥ വന്ന് ചേര്‍ന്നിര്‍ക്കുന്നു.
ഇതിനിടെയാണ് പട്ടാളപ്പുഴുവിന്റെ കടന്ന് കയറ്റവും കര്‍ഷകരുടെ ദുരവസ്ഥയും. ജലക്ഷാമം രൂക്ഷമായതോടെ പാടത്ത് നിന്നും തോട്ടിലേക്ക് വെള്ളം പമ്പ് ചെയ്തിരുന്നത് തിരിച്ച് തോട്ടില്‍ നിന്ന് പാടത്തേക്ക് എന്ന നിലയില്‍ ആക്കാന്‍ തുടങ്ങുകയാണ് ഇപ്പോള്‍ കര്‍ഷകര്‍.
വെള്ളമുണ്ടായിരുന്ന നാല് തോട്ടിലെ ജലനിരപ്പ് താഴ്ന്നതാണ് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടും ആശങ്കയും ഉളവാക്കിയത്. മുന്‍കാലങ്ങളില്‍ പമ്പാ ഇറിഗേഷന്‍ പദ്ധതിയിലെ കനാലുകളായിരുന്നു ഇവിടങ്ങളില്‍ വെള്ളമെത്തിച്ചിരുന്നത്.
എന്നാല്‍ ഇതുവരെ ജലമെത്തിയില്ല. കനാല്‍ പദ്ധതി ആരംഭിക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ കനാലിന്റെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാലാണ് ജലമെത്താത്തതെന്ന് അധികാരികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."