HOME
DETAILS

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും: മന്ത്രി കെ.കെ ഷൈലജ

  
backup
January 15 2017 | 19:01 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a5%e0%b4%ae%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-4


ആലപ്പുഴ : പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ജനകീയ പങ്കാളിത്തത്തോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ആര്‍ദ്രമീ ആര്യാട് പദ്ധതിയുമായി ബന്ധപ്പെട്ട് പാതിരപ്പള്ളി എയ്ഞ്ചല്‍ കിങ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആദ്യവര്‍ഷം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തും. പ്രാഥമികാരോഗ്യ മേഖലയെ ശക്തിപ്പെടുത്താനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രാഥമികാരോഗ്യ മേഖലയുടെ പങ്ക് വലുതാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പോയിട്ടെന്ത് ചികിത്സ കിട്ടാനാണെന്ന ചിന്ത മാറ്റി വിശ്വാസ്യത നേടിയെടുക്കും.
പനി വന്നാല്‍ പോലും സ്വകാര്യമേഖലയിലെ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ അടുത്തേക്ക് പായുന്ന കാഴ്ചപ്പാട് മാറണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മികച്ച ചികിത്സാ സൗകര്യമൊരുക്കി ജനങ്ങളില്‍ വിശ്വാസ്യത നേടിയെടുക്കാനുള്ള ശ്രമമാണ് നടത്തുക. പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റി രണ്ടു ഡോക്ടര്‍മാരുടെ സേവനം, ലബോറട്ടറിയടക്കമുള്ള സൗകര്യം, അടിസ്ഥാനസൗകര്യം എന്നിവ ഒരുക്കും. താലൂക്ക്, ജില്ലാ ആശുപത്രികളെ മെച്ചപ്പെട്ട നിലവാരത്തിലേക്ക് ഉയര്‍ത്തും. മെഡിക്കല്‍ കോളജ് ആശുപത്രികളെ മികവിന്റെ കേന്ദ്രങ്ങളാക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടറെ കുടുംബഡോക്ടറായി കാണുന്ന നിലയിലേക്ക് കാഴ്ചപ്പാടുകളെ മാറ്റുന്ന പ്രവര്‍ത്തനം നടക്കും.
പ്രാഥമികാരോഗ്യ മേഖലയിലെ ആശുപത്രികളെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെയും ജനകീയ പങ്കാളത്തത്തോടെയും മികച്ച നിലയിലേക്ക് മാറ്റാനാകും. അഞ്ചു വര്‍ഷം കൊണ്ട് ഈ നേട്ടം കൈവരിക്കാനാകും. പുനലൂര്‍ താലൂക്ക് ആശുപത്രി ഇക്കാര്യത്തില്‍ മാതൃകയാണ്. 1961ലെ സ്റ്റാഫ് പാറ്റേണ്‍ മാറ്റണം. കൂടുതല്‍ ഡോക്ടര്‍മാരുടെ ആവശ്യമുണ്ട്. കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കണം. ഇതിനുള്ള ജനകീയ ആരോഗ്യനയം നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ആരോഗ്യവകുപ്പില്‍ നിലവില്‍ 1200 പുതിയ തസ്തികകള്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ സൃഷ്ടിച്ചു.
ആര്‍ദ്രം മിഷന്റെ ഭാഗമായി എല്ലാവര്‍ക്കും പൊതുജനാരോഗ്യ സുരക്ഷ ഒരുക്കാന്‍ ആര്യാട് ബ്ലോക്ക് നടത്തുന്ന പരീക്ഷണം കേരളത്തിനു മാതൃകയാകട്ടെയെന്നും മന്ത്രി പറഞ്ഞു. ധനവകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ആധ്യക്ഷ്യം വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ബി. ഇക്ബാല്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിര തിലകന്‍, ജെ. ജയലാല്‍, കവിത ഹരിദാസ്, തങ്കമണി ഗോപിനാഥ്, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. കെ.റ്റി. മാത്യു, പി.എ. ജുമൈലത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. സ്‌നേഹജന്‍, ജനപ്രതിനിധികളായ ജയന്‍ തോമസ്, കൊച്ചുത്രേസ്യാ ജയിംസ്, വി.എം. സുഗന്ധി, മുത്തുലക്ഷ്മി ഗോപാലകൃഷ്ണന്‍, വിലഞ്ചിത ഷാനവാസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. ബി. ഇക്ബാല്‍, ഡോ. സൈറു ഫിലിപ്പ്, ഡോ. മാത്യൂസ് നബേലിന്‍, ഡോ. കെ.എസ്. ഷിനു, ഡോ. ഷെഹിര്‍ഷാ, ഡോ. എം. ആശ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ വിഷയാവതരണം നടത്തി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  35 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  an hour ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago