'തൃശൂരില്‍ കെ. മുരളീധരന് എത്തിയതോടെ താമര വാടി; മോദി കേരളത്തില്‍ വരുംതോറും യു.ഡി.എഫിന് വോട്ട് കൂടും': രമേശ് ചെന്നിത്തല
തൃശൂര്‍: തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കെ. മുരളീധരന് മത്സരിക്കാന്‍ എത്തിയതോടെ താമര വാടിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പി പടം മടക്കിയതായും പ്രചാരണ രംഗത്ത് പോലും അവരെ കാണാനില്ലെന്നും ചെന്നിത്തല പറഞ്ഞു. മോദി എല്ലാ ദിവസവും കേരളത്തില്‍ വരുന്നുണ്ടെന്നും അതിലൂടെ യു.ഡി.എഫിന്റെ വോട്ടുകള്‍ ദിനംപ്രതി വര്‍ധിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
മോദിയും അമിത് ഷായും കൂടുതല്‍ തവണ കേരളത്തില്‍ വരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മോദി എല്ലാ ദിവസവും കേരളത്തില്‍ വരുന്നുണ്ട്. അതിലൂടെ യു.ഡി.എഫിന്റെ വോട്ടാണ് വര്‍ധിക്കുന്നത്. കേരളം ഭരിച്ച് മുടിച്ച സര്‍ക്കാരിനെതിരെ ജനം ഒറ്റക്കെട്ടായി അണി നിരക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ല, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് പെന്‍ഷനില്ല, 52 ലക്ഷം ക്ഷേമപെന്‍ഷന്‍കാര്‍ക്ക് പെന്ഷന് കൊടുക്കുന്നില്ല, തൊഴിലാളികള്‍ക്ക് ക്ഷേമനിധി ആനുകൂല്യം ലഭിക്കുന്നില്ല,' ചെന്നിത്തല പറഞ്ഞു.
പിണറായിയെയും മോദിയെയും ജനങ്ങള്‍ക്ക് മടുത്തെന്നും ഇന്ത്യയില്‍ ഇനി ഒരു മോദി തരംഗവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തുമെന്നും മുന്നണി ഭരണം പിടിച്ചാല്‍ കെ. മുരളീധരന് കേന്ദ്രമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."