ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതവുമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍
കൊച്ചി: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡയരക്ടര്‍ ബോര്‍ഡ് ഒരു ഓഹരിക്ക് 118 രൂപ നിരക്കില്‍ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇന്ത്യ-ജി.സി.സി ബിസിനസുകളുടെ വിഭജനം പൂര്‍ത്തിയായ സഹചര്യത്തിലാണ് ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചത്. 30 ദിവസത്തിനകം എല്ലാ ഓഹരി ഉടമകള്‍ക്കും ലാഭവിഹിതം വിതരണം ചെയ്യാനാണ് തീരുമാനം.
907.6 മില്യണ്‍ യു.എസ് ഡോളര്‍ ആണ് വിനിയോഗിക്കുന്നത്. ലാഭവിഹിതം വിതരണം ചെയ്ത ശേഷവും ജി.സി.സി ഗ്രൂപ്പ് വിഭജനത്തിലൂടെ 1,500 കോടി രൂപ ബാലന്‍സ് ഷീറ്റില്‍ അവശേഷിക്കും. അടുത്തിടെയാണ് കമ്പനി ഇന്ത്യ-ജി.സി.സി ബിസിനസ് വേര്‍തിരിച്ചത്. ഈ ഇടപാടില്‍ ഇതുവരെ അഫീനിറ്റി ഹോള്‍ഡിങ്‌സിന് (കമ്പനിയുടെ പൂര്‍ണമായ ഉപസ്ഥാപനം) 907.6 മില്യണ്‍ യു.എസ് ഡോളര്‍ ലഭിച്ചു.
സ്ഥാപനത്തില്‍ മൂപ്പന്‍ കുടുംബത്തിന് 41.88% ഓഹരിയുണ്ടായിരിക്കും. ഡോ. ആസാദ് മൂപ്പന്‍ സ്ഥാപക ചെയര്‍മാനായും അലീഷ മൂപ്പന്‍ ഡയരക്ടറായും കമ്പനിയുടെ ബോര്‍ഡില്‍ തുടരും. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ഡോ. നിതീഷ് ഷെട്ടിയെ നിയമിക്കും. ഓഹരി ഉടമകളുടെ താത്പര്യം സംരക്ഷിച്ചുകൊണ്ട് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ മാറ്റങ്ങള്‍ സഹായകമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."