ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളില്‍ മൃതദേഹം; 18 കിലോമീറ്ററോളം സഞ്ചരിച്ച് കാറുടമ
അമരാവതി: ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളില്‍ മൃതദേഹവുമായി 18 കിലോമീറ്റര്‍ സഞ്ചരിച്ച് കാറുടമ. ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ബൈക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടാവുകയും ബൈക്ക് യാത്രക്കാരന്റെ മൃതദേഹവുമായി കാര്‍ ഉടമ 18 കിലോമീറ്ററോളം സഞ്ചരിക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന ടൊയോട്ട ഇന്നോവയുടെ മുകളില്‍ മൃതദേഹം കണ്ടതായി പൊലിസിന് വിവരം ലഭിച്ചു. പൊലിസ് ഉടന്‍ തന്നെ വാഹനം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാറും ബൈക്കും അപകടത്തില്‍ പെട്ടതായി പൊലിസ് കണ്ടെത്തിയത്. ബൈക്ക് ഓടിച്ചിരുന്ന യെരിസാമിയാണ് കൊല്ലപ്പെട്ടതെന്ന് പൊലിസ് കണ്ടെത്തി. പൊലിസ് അറിഞ്ഞതോടെ കാര്‍ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ഒളിവില്‍ പോയ ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."