നബാര്‍ഡില്‍ സ്റ്റുഡന്റ് ഇന്റേണ്‍ഷിപ്പ്; ആകെ സീറ്റുകള്‍ 40; ഏപ്രില്‍ 21 വരെ അപേക്ഷിക്കാം
നാഷനല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ് (നബാര്‍ഡ്) 2024-25 വര്‍ഷത്തെ സ്റ്റുഡന്റ് ഇന്റേണ്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു. ആസ്ഥാന/ മേഖല ഓഫീസുകളിലും 40 സീറ്റുകളാണുള്ളത്.
നബാര്‍ഡ് പ്രോജക്ടുകള്‍/ പ്രോഗ്രാമുകള്‍/ പദ്ധതി ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്കും പഠനങ്ങള്‍ക്കും മറ്റുമാണ് ഹൃസ്വകാല ഇന്റേണ്‍ഷിപ്പ് നല്‍കുന്നത്. 2024 മേയ് ഒന്ന് മുതല്‍ ഓഗസ്റ്റ് 30 വരെയാണ് ഇന്റേണ്‍ഷിപ്പ് കാലായളവ്.
അഗ്രികള്‍ച്ചര്‍ / അനുബന്ധ വിഷയങ്ങള്‍, അഗ്രിബിസിനസ്, ഇക്കണോമിക്‌സ്, സോഷ്യല്‍ സയന്‍സസ്, മാനേജ്‌മെന്റ് മുതലായ വിഷയങ്ങൡ പോസ്റ്റ് ഗ്രാജ്വേറ്റ് ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്കും പഞ്ചവത്സര ഇന്റഗ്രേറ്റഡ് കോഴ്‌സുകളില്‍ നാലാം വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
അക്കാദമിക് മെരിറ്റടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷന്‍.
നബാര്‍ഡ് സ്റ്റുഡന്റ് ഇന്റേണ്‍ഷിപ്പ് പദ്ധതി വിജ്ഞാപനം www.nabard.org/studentinternship ല്‍ ലഭിക്കും. നിര്‍ദേശാനുസരണം ഓണ്‍ലൈനായി ഏപ്രില്‍ 21 വരെ രജിസ്റ്റര്‍ ചെയ്യാം.
ശമ്പളം
18000 രൂപ സ്‌റ്റൈപ്പന്റായി ലഭിക്കും. പുറമെ 1500-2000 രൂപ വരെ ഫീല്‍ഡ് അലവന്‍സായും ലഭിക്കും.
കൂടാതെ 6000 രൂപ യാത്ര ബത്തയും, മറ്റ് ചെലവുകള്‍ക്കായി 2000 രൂപയും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ-മെയില്‍: [email protected]. ഫോണ്‍: 022 26539531 / 26539924.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."