സുപ്രഭാതം ടാലന്റ് ഹണ്ട് മത്സരം; ആദ്യഘട്ടം നാളെ
കോഴിക്കോട് : വിജ്ഞാന പ്രതിഭകളെ കണ്ടെത്തുന്നതിന് വേണ്ടി എസ്.എസ്.എല്‍.സി മുതല്‍ ഡിഗ്രി വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സുപ്രഭാതം ദിനപത്രം ടാലന്റ് ഹണ്ട് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പ്രൈമറി, സെക്കന്‍ഡറി, ഗ്രാന്‍ഡ് ഫിനാലെ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി മത്സരം സംഘടിപ്പിക്കുന്നത്.
മത്സരത്തിന്റെ ആദ്യ ഘട്ടം നാളെ നടക്കും. വിദ്യാര്‍ഥികള്‍ക്ക് രാവിലെ 6.30 മണിമുതല്‍ മത്സരത്തില്‍ പങ്കെടുക്കാം. രാത്രി 09.00 മണി വരെയാണ് അവസരം.
മത്സരത്തില്‍ പങ്കെടുക്കുന്നതിനായി https://www.suprabhaatham.com/quizz?id=46&link=SUPRABHAATHAMTALENTHUNT2024 ലിങ്കില്‍ ക്ലിക് ചെയ്യുക.
ആദ്യഘട്ടത്തില്‍ ഉയര്‍ന്ന സ്‌കോര്‍ ലഭിക്കുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 100 പേര്‍ക്ക് നേരിട്ട് ടാലന്റ് ഹണ്ടിന്റെ രണ്ടാം റൗണ്ടിലേക്ക് പ്രവേശനം ലഭിക്കും.
എസ്എസ്എല്‍സി മുതല്‍ ഡിഗ്രി വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആദ്യഘട്ടത്തില്‍ പങ്കെടുക്കാം. മത്സരത്തിന്റെ രണ്ടാം ഘട്ടം ഏപ്രില്‍ 19ന് നടക്കും. രണ്ടാം ഘട്ടത്തില്‍ ആദ്യമെത്തുന്ന 10 വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ഏപ്രില്‍ 22ന് കോഴിക്കോട് വച്ച് ഗ്രാന്‍ഡ് ഫിനാലെ നടക്കും.
ഗ്രാന്‍ഡ് ഫിനാലെയില്‍ വിജയികളാകുന്നവര്‍ക്ക് ഒന്നാം സമ്മാനം ലാപ്‌ടോപ്പും രണ്ടാം സമ്മാനം ടാബും മൂന്നാം സമ്മാനം മൊബൈല്‍ ഫോണുമാണ് ലഭിക്കുക.
മത്സരത്തില്‍ പങ്കെടുക്കുവാനും കൂടുതല്‍ വിവരങ്ങളും നിര്‍ദ്ദേശങ്ങളും അറിയുവാന്‍ താഴെക്കാണുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക.
https://chat.whatsapp.com/KSwO2jPnpJRCoo92caLkGv
https://chat.whatsapp.com/HPcekwk9Mln3cR7umEDe6k
https://chat.whatsapp.com/JDA4DlcHZLz9k3R8W5iUj3
https://chat.whatsapp.com/GbLtAgdxl4mDHML8M7AFkr
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."